ഷറഫുദ്ദീന്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ മമ്മി’ നവംബര്‍ 21 ന് തിയറ്ററുകളില്‍ എത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ്. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ വിതരണത്തിക്കുന്നത് ഡ്രീം ബിഗ് പിക്ച്ചേഴ്സ് ആണ്. സാന്‍ജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. നടന് സണ്ണി ഹിന്ദുജ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. സരിഗമ മ്യൂസിക്കിലൂടെയാണ് പാട്ടുകള്‍ എത്തുക. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന് ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീരാ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഹലോ മമ്മി’ നവംബര്‍ 21 ന് തിയറ്ററുകളില്‍
