പരസ്യങ്ങള്‍ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ പകുതി വിലയില്‍ പുതിയ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ച് യൂട്യൂബ്. അതേസമയം പ്രീമിയം ലൈറ്റില്‍ പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുളള സേവനമായിരിക്കില്ല ലഭിക്കുക. പകരം തിരഞ്ഞെടുത്ത കുറച്ച് പരസ്യങ്ങള്‍ ഇതില്‍ ഉണ്ടാകും. പ്രീമിയം ലൈറ്റ് പ്രതിമാസം 8.99 ഡോളര്‍ നിരക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന് 16.99 ഡോളറാണ് വാടക. പ്രീമിയം ലൈറ്റ് 50 ശതമാനം കുറവിലാണ് ലഭ്യമാക്കിയിട്ടുളളത്. നിലവില്‍ ഈ സവിശേഷത യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. യൂട്യൂബ് പ്രീമിയം പ്ലാനിന് ഇന്ത്യയില്‍ പ്രതിമാസം 149 രൂപ നിരക്കിലാണ് ലഭിക്കുന്നത്. പ്രീമിയം ലൈറ്റ് ഏകദേശം 75 രൂപ ചെലവില്‍ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മിക്ക വീഡിയോകളിലും പരസ്യരഹിത ഉപയോക്തൃ അനുഭവമാണ് പ്രീമിയം ലൈറ്റ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ യൂട്യൂബ് മ്യൂസിക്കില്‍ ഓഫ്ലൈന്‍ ഡൗണ്‍ലോഡുകള്‍, ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ പ്രീമിയം ലൈറ്റ് വരിക്കാര്‍ക്ക് സാധിക്കില്ല എന്ന പോരായ്മയുണ്ട്.