സൂര്യ നായകനാകുന്ന കങ്കുവ സിനിമയിലെ രണ്ടാം ഗാനം ‘യോലോ’ പുറത്തിറങ്ങി. ഒരു പാര്‍ട്ടി സോംഗ് എന്ന നിലയിലാണ് ഗാനം എത്തിയിരിക്കുന്നത്. നായകന് സൂര്യയ്ക്കൊപ്പം ബോളിവുഡ് സുന്ദരി ദിഷ പഠാനിയാണ് ഗാന രംഗത്തില്‍. ശിവ സംവിധാനം ചെയ്യുന്ന കങ്കുവ രണ്ട് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ഇതില്‍ ആധുനിക കാലത്താണ് ഈ പാട്ട് നടക്കുന്നത് എന്നാണ് ലിറിക് വീഡിയോയ്ക്കൊപ്പം പുറത്തുവിട്ട വിഷ്വല്‍സ് നല്കുന്ന സൂചന. ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗാനം 30 മില്ല്യണ്‍ കാഴ്ചക്കാരെ നേടിയിട്ടുണ്ട്. നവംബര്‍ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. ‘യോലോ’ ഗാനം ദേവി ശ്രീപ്രസാദും ലവിത ലബോയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബോബി ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്.