web cover 63

പോര്‍വിളിയുമായി വീണ്ടും ഗവര്‍ണര്‍. തനിക്കെതിരേ മൂന്നു വര്‍ഷംമുമ്പ് കണ്ണൂരിലുണ്ടായ വധശ്രമത്തിനു കേസെടുപ്പിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളയാളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലറെ സര്‍ക്കാര്‍ നിയമിക്കാന്‍ അനുവദിക്കില്ല. അതു രാഷ്ട്രീയ നിമയനമല്ല. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. പിന്നണിയില്‍നിന്ന് മുഖ്യമന്ത്രി മുന്നിലേക്കു വന്നതു നന്നായി. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് തിങ്കളാഴ്ച പുറത്ത് വിടും. കത്തുകള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

തനിക്കെതിരേ വധശ്രമമുണ്ടായെന്നു ഗവര്‍ണര്‍ പരാതിപ്പെട്ടിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ട. മുഖ്യമന്ത്രിയുടെ വിരട്ടല്‍ പാര്‍ട്ടി കമ്മിറ്റിയില്‍ മതിയെന്നും മുരളീധരന്‍.

സര്‍ക്കാരിനും സര്‍വകലാശാലക്കും എതിരെ ഗവര്‍ണര്‍ തെറ്റായ പ്രചാരവേല നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിരട്ടാന്‍ നോക്കേണ്ട. മാടമ്പിത്തരവും വേണ്ട. ജനങ്ങള്‍ നോക്കിനില്‍ക്കില്ല. ഗവര്‍ണര്‍ എന്ന നിലയിലുള്ള സമചിത്തത അദ്ദേഹത്തിനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ കേന്ദ്രം ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണം. തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നതു പോലെ നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോര്. സുധാകരന്‍ പറഞ്ഞു.

ടാറിംഗിലെ അപാകത കണ്ടെത്താന്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. ആറുമാസത്തിനിടെ ടാറിട്ട 148 റോഡുകളില്‍ 67 ലും കുഴികള്‍ കണ്ടെത്തി. 19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ല. റോഡ് റോളര്‍ ഉപയോഗിക്കാതെ ടാറിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിനെതിരേ സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെന്നു സംശയിക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പ്രകടനം നടത്തിയത്. നേരത്തെ ഡിവൈഎഫ്ഐയും ഈ ആരോപണം ഉന്നയിച്ച് പ്രകടനം നടത്തിയിരുന്നു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

തെരുവുനായ്ക്കളുടെ ആക്രമണം നേരിടാന്‍ വിദ്യാര്‍ഥിനികളുടെ സംരക്ഷണത്തിനായി തോക്കുമേന്തി നടന്ന രക്ഷിതാവിനെതിരെ ബേക്കല്‍ പോലീസിന്റെ കേസ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കലാപത്തിനു ശ്രമിച്ചെന്ന് ആരോപിച്ച് കേസെടുത്തത്.

ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ. മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28 ന് കൈമാറും. റോഡുനിയമങ്ങളും വാഹനം ഓടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനാണു പരിപാടി.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടര കോടി രൂപ കുടിശിക അടയ്ക്കാത്തതിനാലാണ് ഫ്യൂസ് ഊരിയത്. ഈ മാസം 28 ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് ഗ്രീന്‍ഫീല്‍ഡിലെ കരണ്ടുപോയത്.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റില്‍നിന്ന് 5000 രൂപയാണ് മോഷണം പോയത്.

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി കക്കാട് മനയില്‍ കിരണ്‍ ആനന്ദ് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണു കാലാവധി.

ഇരിങ്ങാലക്കുടയിലെ പൂമംഗലം ആരോഗ്യകേന്ദ്രത്തിലെ ബാത്ത് റൂമില്‍ യുവാവ് മരിച്ച നിലയില്‍. കല്‍പറമ്പ് സ്വദേശി ഷിജുവാണ് (42) മരിച്ചത്. കഴിഞ്ഞ 12 മുതല്‍ ഷിജുവിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

രണ്ടാം ഭാര്യ ജീവനൊടുക്കിയതിനു ആദ്യഭാര്യയിലെ മകനെ അറസ്റ്റു ചെയ്തു. വയനാട് തരുവണയിലെ മുഫീദ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഹമീദിന്റെ ആദ്യഭാര്യയിലെ മകന്‍ ജാബിറിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹമോചനം ആവശ്യപ്പെട്ട് ജാബില്‍ അടക്കമുള്ളവര്‍ മുഫീദയെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണു പരാതി.

കോട്ടയം മറിയപ്പള്ളിയില്‍ വീട്ടില്‍ അമ്മയും മകനും മരിച്ച നിലയില്‍. മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീട്ടില്‍ കണ്ടെത്തിയത്. രാജമ്മയുടെ ഇളയ മകന്‍ മധുവാണ് രാവിലെ നാട്ടുകാരേയും പോലീസിലും വിവരം അറിയിച്ചത്.

മലപ്പുറം ചങ്ങരംകുളത്ത് പേരക്കുട്ടിയുടെ കല്യാണത്തിനെത്തിയ വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. അഴവത്ത് വളപ്പില്‍ നാരായണികുട്ടി എന്ന ബേബി (70)യാണ് മൂത്ത മകള്‍ സതിദേവിയുടെ വീട്ടിലെ കിണറ്റില്‍ വീണു മരിച്ചത്.

പട്ടികജാതിക്കാരിയായ വൃദ്ധയെ കബളിപ്പിച്ച് 22 സെന്റ് സ്ഥലവും വീടും തട്ടിയെടുത്ത കണ്ണൂര്‍ ചിറക്കല്‍ കവിതാലയത്തില്‍ ജിഗീഷി (38) നെ അറസ്റ്റു ചെയ്തു. ചേന്ദമംഗലം കിഴക്കുപുറം സ്വദേശിനി സാവിത്രി എന്ന 73 കാരിയുടെ ഭര്‍ത്താവിന്റെ പേരിലുള്ള വീടും പുരയിടവും 86 ലക്ഷം രൂപയ്ക്കു വാങ്ങാമെന്നു വിശ്വസിപ്പിച്ച് നാലു ലക്ഷം രൂപ മാത്രം നല്‍കി കൈക്കലാക്കിയെന്നാണു കേസ്.

പതിമൂന്നുകാരിയേയും പന്ത്രണ്ടുകാരനേയും ലൈംഗീകമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍. 72 വയസ് പൂര്‍ത്തിയാക്കിയ മോദിയുടെ പിറന്നാള്‍ ബിജെപി സേവാദിനമായി ആചരിക്കുന്നു. നരേന്ദ്രമോദി ഇന്നു മധ്യപ്രദേശിലാണ്. നമീബിയയില്‍നിന്നു കൊണ്ടുവന്ന എട്ടു ചീറ്റപ്പുലികളെ മോദി കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടു. ഇന്നു രാവിലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മോദിയെകുറിച്ചുള്ള പ്രത്യേക പ്രദര്‍ശനം പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ ഉദ്ഘാടനം ചെയ്തു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സി ഐ നിഗശന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഒരു വനിതാ പൊലീസ് അടക്കം ആറു പേരാണുള്ളത്. കേസില്‍ അറസ്റ്റിലായ ആറു പ്രതികള്‍ ലഖിംപൂര്‍ ജില്ലാ ജയിലിലാണ്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങളിലെ കുത്തനെയിലുള്ള ഇടിവില്‍ 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 36,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4595 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3790 രൂപയാണ്.

വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കുകളിലൊന്നായ ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് റേറ്റ് (ബി.പി.എല്‍.ആര്‍) 0.7 ശതമാനം ഉയര്‍ത്തി എസ്.ബി.ഐ. 13.45 ശതമാനമാണ് പുതിയനിരക്ക്. മറ്റൊരു അടിസ്ഥാനനിരക്കായ ബേസ്‌റേറ്റ് 8.7 ശതമാനമായും പുതുക്കിയിട്ടുണ്ട്. ഇതോടെ, ബി.പി.എല്‍.ആര്‍., ബേസ്‌റേറ്റ് എന്നിവ അടിസ്ഥാനമായുള്ള വായ്പകള്‍ എടുത്തവരുടെ പലിശഭാരം ഉയരും. ഇവ രണ്ടും പഴയ മാനദണ്ഡങ്ങളാണ്. മിക്ക ബാങ്കുകള്‍ ഇപ്പോള്‍ വായ്പ നല്‍കുന്നത് എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇ.ബി.എല്‍.ആര്‍) അല്ലെങ്കില്‍ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് (ആര്‍.എല്‍.എല്‍.ആര്‍) പ്രകാരമാണ്. ഇവ ബി.പി.എല്‍.ആര്‍., ബേസ്റേറ്റ് എന്നിവയേക്കാള്‍ കുറവാണ്. ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ അപേക്ഷിച്ച് വായ്പകള്‍ ഇ.ബി.എല്‍.ആറിലേക്കോ ആര്‍.എല്‍.എല്‍.ആറിലേക്കോ മാറ്റി തിരിച്ചടവില്‍ (ഇ.എം.ഐ) ആശ്വാസം നേടാവുന്നതാണ്.

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് എത്തും. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ ഇളയ പിരട്ടി എന്നു വിളിക്കപ്പെടുന്ന കുണ്ഡവൈ എന്ന ചോള രാജകുമാരിയാണ് തൃഷയുടെ കഥാപാത്രം. കാര്‍ത്തി അവതരിപ്പിക്കുന്ന വള്ളവരൈയന്റെ കാമുകിയുമാണ് ഈ കഥാപാത്രം. കുണ്ഡവൈയുടെ മനസിലെ പ്രണയം പറയുന്ന ഒരു ഗാനം ചിത്രത്തിലുണ്ട്. ‘കാതോട് സൊല്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൃതിക നെല്‍സണ്‍ ആണ്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീതം. രക്ഷിത സുരേഷ് ആണ് ആലപിച്ചിരിക്കുന്നത്. ഇതിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. 00 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മലയാളത്തില്‍ നിന്ന് മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം കൂടി വരുന്നു. ‘ജോഷ്വാ മോശയുടെ പിന്‍ഗാമി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുധീഷ് മോഹന്‍ ആണ്. ഒരു കൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം പ്രമോദ് വെളിയനാടും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തീകരിച്ച ചിത്രമാണിത്. അഖിലേഷ് ഈശ്വര്‍, മിഥുന്‍ എബ്രഹാം, അഞ്ജന സാറ, അമൃത വിജയ്, ശശി പള്ളാത്തുരുത്തി, ആര്‍ ജെ അല്‍ഫോന്‍സ, മാത്യു ജോസഫ്, സുധീര്‍ സലാം, മധു പെരുന്ന, ശ്രീദേവി, റിച്ചാര്‍ഡ്, സുമേഷ് മാധവന്‍, രാഹുല്‍ രവീന്ദ്രന്‍, ഹിഷാം മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഫസ്റ്റ് ഷോസ് എന്ന പ്ലാറ്റ്ഫോമിലൂടെ സെപ്റ്റംബര്‍ 28 ന് സ്ട്രീമിം ഗ് ആരംഭിക്കും.

കാമ്രി സെഡാന്റെ ഫ്ലെക്സ്-ഫ്യുവല്‍ പതിപ്പ് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട 2022 സെപ്റ്റംബര്‍ 28 ന് രാജ്യത്ത് അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഫ്ലെക്സ് ഇന്ധന വാഹനമായിരിക്കും ഇത്. ഒരു ഫ്ലെക്സ് ഫ്യൂവല്‍ എഞ്ചിന്‍ ഒരു ആന്തരിക ജ്വലന എഞ്ചിന്‍ ആണ്, ഇതിന് ഒന്നിലധികം ടൈ ഇന്ധനത്തിലോ ഇന്ധനത്തിന്റെ മിശ്രിതത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയും. അന്താരാഷ്ട്ര വിപണിയില്‍ എഥനോള്‍ അല്ലെങ്കില്‍ മെഥനോള്‍ പെട്രോള്‍ മിശ്രിതമാണ് മിക്ക കാറുകളിലും ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഫ്ലെക്സ് ഇന്ധന എഞ്ചിന് 100 ശതമാനം പെട്രോളിലോ എത്തനോളിലോ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇന്ത്യയുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായിക്കും.

ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ ആവിഷ്‌കരിക്കുകയാണ് ‘ജാന്വി’. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോള്‍ കൂടെയുള്ളവരെ ചേര്‍ത്തുപിടിച്ച് ചിറകിലേറ്റുന്ന നന്മ നമ്മെ പ്രബുദ്ധരാക്കുന്നു. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്ന ഈ വലിയ കുഞ്ഞുമനസ്സിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക. വിനീത മണാട്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 142 രൂപ.

ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. ഇവയില്‍ കലോറിയും കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, കെ, സി എന്നിവയെല്ലാം അടങ്ങിയ തക്കാളി കണ്ണിന്റെയും ചര്‍മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവിലുള്ള നാരുകളും വിറ്റാമിന്‍ സിയും ഉള്ളതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതന. കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 79.65, പൗണ്ട് – 91.89, യൂറോ – 79.83, സ്വിസ് ഫ്രാങ്ക് – 82.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.57, ബഹറിന്‍ ദിനാര്‍ – 211.45, കുവൈത്ത് ദിനാര്‍ -257.76, ഒമാനി റിയാല്‍ – 207.00, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.88, കനേഡിയന്‍ ഡോളര്‍ – 60.08.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *