https://dailynewslive.in/ കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ 25 കോടിയുടെ ഒന്നാം സമ്മാനം TG-434222 നമ്പര്‍ ടിക്കറ്റ് നേടി. വയനാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ബത്തേരിയിലെ എന്‍ജിആര്‍ ലോട്ടറീസില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ജിനീഷ് എ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

https://dailynewslive.in/ നിയമസഭയില്‍ തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ച. തുടര്‍ച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും ഇന്നലെ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുമാണ് അടിയന്തര പ്രമേയ ചര്‍ച്ച നടന്നത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 8 ലെ വിജയി : യൂനുസ് ദാലിന്റകം, ഇടിയങ്ങര റോഡ്, ഹെഡ് പോസ്‌റ് ഓഫീസ്, കോഴിക്കോട്*

https://dailynewslive.in/ തൃശൂര്‍ പൂരം കലക്കലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അടിയന്തര പ്രമേയ ചര്‍ച്ചക്ക് നോട്ടീസ് നല്‍കി. പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി സുരേഷ് ഗോപി ആക്ഷന്‍ ഹീറോയെ പോലെ വന്നുവെന്നും അതിനു എഡിജിപി എം.ആര്‍ അജിത്കുമാര്‍ അവസരം ഒരുക്കിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കലിന് മുന്നില്‍ നിന്നത് എഡിജിപിയാണെന്നും രാഷ്ട്രീയ ലക്ഷ്യം വച്ച് പൂരം കലക്കി സുരേഷ് ഗോപിക്ക് വഴി വെട്ടുകയായിരുന്നുവെന്നും തിരൂവഞ്ചൂര്‍ പറഞ്ഞു.

https://dailynewslive.in/ തൃശൂര്‍ പൂരം കലക്കല്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കി കടകംപള്ളി സുരേന്ദ്രന്‍ . പൂരം കലക്കലില്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവം യുഡിഎഫിനാണെന്നും എല്ലാ ക്ഷേത്രോത്സവവും ഭംഗിയായി നടത്താനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കടകംപള്ളി പറഞ്ഞു. കൗരവരുടെ പേടിസ്വപ്നമായിരുന്ന അര്‍ജുനനെന്ന വിജയനെ പോലെത്തന്നെയാണ് വര്‍ഗീയവാദികളെ നേരിടുന്ന പിണറായി വിജയനെന്നും അദ്ദേഹത്തെ വര്‍?ഗീയവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവനാക്കാന്‍ പെടാപ്പാടുപ്പെടുന്നവരോട് ആഴം അറിയാത്തിടത്ത് കാലുവെക്കരുത്, താണുപോകുമെന്നുമാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ വര്‍ഷം പ്രതിദിനം 90,000 പേരെ ആയിരുന്നു അനുവദിച്ചതെന്നും സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു. ഗൗരവം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പോട്ട് ബുക്കിംഗിന് അവസരം ഏര്‍പ്പെടുത്തണമെന്നും എന്തിനാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ മര്‍ക്കടമുഷ്ടിയെന്നും അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തിരുത്താന്‍ തയാറാകുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നല്‍കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗ മാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിലല്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പനിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷന്‍ ആണെന്നും ഒരു പേജും സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്നും സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 2019-ല്‍ വന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാന്‍ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എന്‍.എസ് സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടി പി മാധവന്‍. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധി ഭവനില്‍ ആയിരുന്നു ടി പി മാധവന്‍ താമസിച്ചിരുന്നത്. 1975ല്‍ കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി പി മാധവന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അറുന്നൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു.

https://dailynewslive.in/ ക്ഷേത്രങ്ങള്‍ സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ലെന്നും ഭക്തര്‍ക്ക് ആരാധനയ്ക്കുള്ള സ്ഥലമാണെന്നും ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശക്ഷേത്രത്തില്‍ സിനിമാ ചിത്രീകരണം അനുവദിച്ചത് ചോദ്യംചെയ്യുന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

https://dailynewslive.in/ വാഹനങ്ങളില്‍ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകള്‍ ഒട്ടിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ പ്രത്യേകിച്ച് എന്‍ഫോഴ്‌സ്‌മെന്റില്‍പ്പെട്ടവരും പൊലീസുകാരും വാഹനങ്ങള്‍ വഴിയില്‍ പിടിച്ചുനിര്‍ത്തി കൂളിങ് ഫിലിമുകള്‍ വലിച്ചു കീറുന്നത് യാത്രക്കാരെ അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാല്‍ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

https://dailynewslive.in/ നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പിവി അന്‍വര്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയിലാണ് അന്‍വറിന് ഇരിപ്പിടം നല്‍കിയിരിക്കുന്നത്. ചുവന്ന ഡിഎംകെയുടെ ഷാള്‍ അണിഞ്ഞും ചുവന്ന തോര്‍ത്ത് കയ്യിലേന്തിയുമാണ് അന്‍വര്‍ നിയമസഭയിലെത്തിയത്.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ന് രാവിലെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും എന്ന പരാമര്‍ശം ബോധപൂര്‍വം ആയിരുന്നില്ലെന്നും ഇതില്‍ മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ സ്റ്റേറ്റ്‌മെന്റിനെതിരെ എത് വലിയ ഉന്നതാരായാലും മറുപടി പറയുമെന്ന നിലയിലാണ് അങ്ങനെ പറഞ്ഞതെന്ന് അന്‍വര്‍ വിശദമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് കാര്‍ യാത്രയില്‍ കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജു. 4 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ ഡിസംബര്‍ മുതല്‍ പ്രത്യേക മാതൃകയിലുള്ള സീറ്റില്ലെങ്കില്‍ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സീറ്റില്ലെങ്കില്‍ 1000 രൂപയാണ് പിഴ ചുമത്തുക.

https://dailynewslive.in/ കട വരാന്തയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ക്ക് അനാസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം. ഓവര്‍സിയര്‍ ഉള്‍പ്പടെ മൂന്ന് ജീവനക്കാരുടെ ജാഗ്രതക്കുറവ് അപകടത്തിന് കാരണമായെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ കണ്ടെത്തല്‍.

https://dailynewslive.in/ മതിലകത്ത് നിന്നും യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം ഹണി ട്രാപ്പ് ആണെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി തോട്ടപ്പുള്ളി ശ്യാം, മതിലകം പൊന്നാംപടി സ്വദേശി വട്ടപ്പറമ്പില്‍ അലി അഷ്‌കര്‍ എന്നിവരാണ് പിടിയിലായത്. ഓണ്‍ലൈന്‍ ആപ്പിലൂടെ യുവതിയുടെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് എത്തിച്ചത്. തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടല്‍ ആയിരുന്നു പ്ലാന്‍. എന്നാല്‍ പോലീസിന്റെ ഇടപെടല്‍ മൂലം സംഘം പിടിക്കപ്പെടുകയായിരുന്നു.

https://dailynewslive.in/ കൊച്ചിയിലെ അലന്‍ വാക്കര്‍ ഡിജെ ഷോയ്‌ക്കെിടെ നടന്ന മെഗാ മൊബൈല്‍ഫോണ്‍ കവര്‍ച്ചക്ക് പിന്നില്‍ വന്‍ ആസൂത്രണമെന്ന് പൊലീസ്. ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകളാണ് മോഷ്ടിച്ചത്. ഗോവയിലും, ചെന്നൈയിലും നടന്ന ഡിജെ ഷോയ്ക്കിടെയും സമാന കവര്‍ച്ച നടത്തിയ സംഘത്തിനായി രാജ്യവ്യാപക അന്വേഷണത്തിനു തുടക്കമിട്ടിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.

https://dailynewslive.in/ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിലെ റൂമില്‍ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്നും പുട്ടവിമലാദിത്യ പറഞ്ഞു. ഇതുവരെ കേസില്‍ ഓം പ്രകാശ് ഉള്‍പ്പെടെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

https://dailynewslive.in/ സര്‍ക്കാര്‍ ഡോക്ടര്‍ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി സര്‍ജനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഡോക്ടര്‍ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്ത് വന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.

https://dailynewslive.in/ കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് വിജയിച്ച മുഹമ്മദ് യൂസഫ് തരിഗാമിക്കും വോട്ടര്‍മാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകളുടെ പൊതു ശത്രു ഇടതുപക്ഷവും സിപിഐഎമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് ജമ്മു കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുല്‍ഗാമിലെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്നും മന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും ബിജെപിയും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടിനെയാണ് തരിഗാമി തോല്പിച്ചതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി. മുണ്ടേരിയിലെ സര്‍ക്കാര്‍ വീടുകളില്‍ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്ഇബി ഊരി എന്നാണ് പരാതി. വൈദ്യുതി ബില്ല് അടച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവരോട് വൈദ്യുതി ചാര്‍ജ് ഈടാക്കുകയാണ് കെഎസ്ഇബി. ഉപജീവന മാര്‍ഗം ഇല്ലാതെ കഷ്ടപ്പെടുന്ന ദുരിതബാധിതര്‍ ബില്ലടക്കാന്‍ പണമില്ലാതെ ദുരിതത്തിലാണ്.

https://dailynewslive.in/ പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്‌കാന്‍ ചെയ്യാന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്വര്‍ണം നഷ്ടമായതില്‍ കന്റോന്‍ന്മെന്റ് പൊലീസില്‍ പരാതി നല്‍കി.

https://dailynewslive.in/ ഇരുപതിനായിരം രൂപ മുടക്കി എടുത്ത ഓണം ബമ്പറിന്റെ 40 ടിക്കറ്റുകള്‍ വീട്ടില്‍നിന്ന് മോഷണം പോയി. ആരോഗ്യവകുപ്പിലെ അറ്റന്‍ഡറായ രമേഷാണ് 25 കോടി ഒന്നാം സമ്മാനം ഉള്ള ഓണം ബമ്പര്‍ 40 എണ്ണം എടുത്തത്. തന്റെ ശമ്പളത്തിലെ ഏറിയ പങ്കും ചെലവിട്ടാണ് രമേഷ് ടിക്കറ്റുകള്‍ വാങ്ങിയത്. ഇതോടൊപ്പം 3500 രൂപയും രമേഷിന് നഷ്ടപ്പെട്ടു.

https://dailynewslive.in/ മലപ്പുറം എടയൂരിലെ സ്‌കൂള്‍ കുട്ടികള്‍ ഇനി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍. പിടിഎയും മാനേജ്‌മെന്റും ചേര്‍ന്നാണ് സ്‌കൂളില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്. എടയൂര്‍ കെഎം യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് അവരുടെ പഠനകാലം മുഴുവന്‍ ഈ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. സ്‌കൂളിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന, ഇരുപത്തിയഞ്ചിന പരിപാടികളുടെ ഭാഗമാണ് ഇന്‍ഷുറന്‍സ് പദ്ധതി.

https://dailynewslive.in/ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ബി.എം.മുംതാസ് അലിയുടെ ആത്മഹത്യയില്‍ മലയാളി ദമ്പതികള്‍ ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റിലായി. മുംതാസ് അലിയുടെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയിലാണ് റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരെ കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികള്‍.

https://dailynewslive.in/ തെക്കന്‍ കശ്മീരിലെ അനന്തനാഗില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരര്‍ കൊലപ്പെടുത്തി. ജവാന്റെ മൃതദേഹം കൊക്കര്‍ നാഗിലെ വന മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്. നൗഗാം സ്വദേശി ഹിലാല്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിയല്‍ ആര്‍മിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് അനന്തനാഗില്‍ നിന്ന് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആര്‍എഫ് ഏറ്റെടുത്തു.

https://dailynewslive.in/ യുപിഐ ലൈറ്റ് വാലറ്റ് വഴിയുള്ള ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. വിവിധ ഇടപാടുകളിലൂടെ ,ഒരു ദിവസം കൈമാറാന്‍ കഴിയുന്ന തുകയുടെ മൊത്തത്തിലുള്ള പരിധി 500 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തി. ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളില്‍ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

https://dailynewslive.in/ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വിക്ഷേപിച്ച് പിഎസ്എല്‍വി-സി37 റോക്കറ്റിന്റെ മുകള്‍ ഭാഗം ഏഴ് വര്‍ഷത്തിന് ശേഷം കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. 2017 ഫെബ്രുവരി 15ന് 104 കൃത്രിമ ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന റോക്കറ്റിന്റെ അവശിഷ്ടം ഇത്രയും കാലം ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു.

https://dailynewslive.in/ 2035ല്‍ ഇന്ത്യ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന ബഹിരാകാശ നിലയത്തിനുണ്ടാവുക അഞ്ച് മൊഡ്യൂളുകളെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിലെ ആദ്യ ഭാഗം 2028ല്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുമെന്ന് ഹ്യൂമണ്‍ സ്‌പേസ്ഫ്‌ലൈറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഹനുമാന്‍ട്രായ് ബാലുരാഗിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്നാണ് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

https://dailynewslive.in/ ദി ഹിന്ദുവിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ മഹേഷ് ലംഗയെ ജിഎസ്ടി തട്ടിപ്പ് കേസില്‍ ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മഹേഷില്‍ നിന്ന് 20 ലക്ഷം രൂപയും കണക്കില്‍ പെടാത്ത പണവും സ്വര്‍ണ്ണവും നിരവധി ഭൂമി രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ഗണേശ പൂജ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുമെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മലയാളി. പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയില്‍ എത്തി ഗണേശ പൂജ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് പരാതി. മലയാളിയായ സാമൂഹ്യപ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് രാഷ്ട്രപതിക്ക് പരാതി നല്‍കിയത്. ഭരണഘടന തത്വങ്ങള്‍ക്കെതിരാണ് ഇരുവരുടെയും നടപടി എന്നാണ് ആക്ഷേപം.

https://dailynewslive.in/ സഹപ്രവര്‍ത്തകര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിനോട് സംരംക്ഷണം തേടി മെക്‌സിക്കോയിലെ നാല് മേയര്‍മാര്‍. മെക്‌സിക്കോയിലെ യുവ മേയറെ ചുമതലയേറ്റ് ഒരു ആഴ്ച പിന്നിടും മുന്‍പാണ് തലവെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ബുള്ളറ്റ് പ്രൂഫ് കാറുകളും അംഗരക്ഷകരും എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനങ്ങളുമാണ് പൊതുപ്രവര്‍ത്തകര്‍ മെക്‌സിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

https://dailynewslive.in/ ആയിരക്കണക്കിന് തീവ്രവാദികളെ ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുല്ലയുടെ നിയുക്ത നേതാക്കളെ രണ്ട് പേരെയും വധിച്ചെന്നും നെതന്യാഹു സ്ഥിരീകരിച്ചു. എന്നാല്‍ അവര്‍ ആരെല്ലാമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുല്ലയെ ജനം പുറത്താക്കിയില്ലെങ്കില്‍ ഗാസയുടെ ഗതി വരുമെന്നും മുന്നറിയിപ്പ് നല്‍കി. നസ്‌റല്ലയുടെ ബന്ധു കൂടിയായ ഹാഷെം സഫിദ്ദീനെ കുറിച്ചും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പരിഗണിക്കപ്പെടുന്നയാളെ കുറിച്ചും വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ബെയ്‌റൂട്ട് ആക്രമണത്തിന് ശേഷം വിവരമില്ല. സഫിദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് നേരത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.

https://dailynewslive.in/ പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായും ഉയര്‍ത്തി. മുഖ്യ പലിശനിരക്കില്‍ (റിപ്പോ നിരക്ക്) മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. പലിശനിരക്ക് 6.5 ശതമാനം തന്നെ. വായ്പകള്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ഇതു ബാധകമാവും. എന്നാല്‍ അടുത്ത പോളിസി കമ്മിറ്റി യോഗത്തില്‍ പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷ നല്‍കിയാണ് ആര്‍ബിഐ ‘ന്യൂട്രല്‍’ എന്ന നിലപാടിലേക്ക് മാറിയത്. ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം ദൃശ്യമായി. ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിഗമനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തി. വിലക്കയറ്റ പ്രതീക്ഷ 4.5 ശതമാനം നിലനിര്‍ത്തി. യുപിഐ123പേ ഇടപാട് പരിധി 5,000ല്‍ നിന്ന് 10,000 രൂപയാക്കി. നെഫ്റ്റ്, ആര്‍ജിടിഎസ് വഴിയുള്ള പണമിടപാടുകളില്‍ ഗുണഭോക്താവിന്റെ പേര് ഉപയോക്താവിന് കാണാന്‍ കഴിയുന്ന രീതി ഉടനെ നടപ്പാക്കും.

https://dailynewslive.in/ എക്സില്‍ 200 മില്യണ്‍ (20 കോടി) ഫോളോവേഴ്സിനെ സ്വന്തമാക്കി റെക്കോഡിട്ട് ഇലോണ്‍ മസ്‌ക്. 2022ലാണ് 44 ബില്യണ്‍ ഡോളറിന് മസ്‌ക് എക്സ് വാങ്ങിയത്. ഫോളോവേഴ്സിന്റെ കാര്യത്തില്‍ യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് മസ്‌കിന് തൊട്ടുപിന്നാലെയുള്ളത്. ഒക്ടോബര്‍ മൂന്നിലെ കണക്ക് പ്രകാരം ഒബാമക്ക് 131.9 മില്യണും ക്രിസ്റ്റ്യാനോക്ക് 113.2 മില്യണ്‍ ഫോളോവേഴ്സുമാണുള്ളത്. 110.3 മില്യണ്‍ ഫോളോവേഴ്സുമായി കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ആണ് നാലാം സ്ഥാനത്ത്. ഗായിക റിഹാന 108.4 മില്യണ്‍ ഫോളോവേഴ്സുമായി അഞ്ചാം സ്ഥാനത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എക്സില്‍ 102.4 മില്യണ്‍ ഫോളോവേഴ്സുണ്ട്. എക്സിനെ ആളുകള്‍ക്ക് സിനിമകളും ടെലിവിഷന്‍ ഷോകളും പോസ്റ്റ് ചെയ്യാനും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താനും കഴിയുന്ന ഒരു സമ്പൂര്‍ണ ആപ്പ് ആക്കാനാണ് ടെക് കോടീശ്വരന്‍ ലക്ഷ്യമിടുന്നത്.

https://dailynewslive.in/ റീ റിലീസ് ട്രെന്‍ഡുകള്‍ക്കിടയിലേക്ക് മമ്മൂട്ടിയുടെ മറ്റൊരു ക്ലാസിക് ചിത്രം കൂടി. മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രം ‘ഒരു വടക്കന്‍ വീരഗാഥ’ ആണ് വീണ്ടും തീയേറ്ററുകളില്‍ എത്തുന്നത്. 4 കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 1989ല്‍ റിലീസ് ചെയ്ത ചിത്രം 35 വര്‍ഷത്തിന് ശേഷമാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും എട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിട്ടുണ്ട്. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്തു ആയാണ് മമ്മൂട്ടി അഭിനയിച്ചത്. മാധവി ആയിരുന്നു ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയായി എത്തിയത്. ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

https://dailynewslive.in/ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം നയന്‍താര – വിഘ്നേശ് ശിവന്‍ വിവാഹ ഡോക്യുമെന്ററി വീഡിയോ പുറത്തിറക്കാന്‍ നെറ്റ്ഫ്ലിക്സ്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും ഡാക്യുമെന്ററിയുടെ ദൈര്‍ഘം. റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദീപാവലി ദിവസം ഡോക്യുമെന്ററി സ്ട്രീം ചെയ്തേക്കും. ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയന്‍താരയ്ക്കും വിഘ്നേശിനും നെറ്റ്ഫ്ലിക്സ് നല്‍കിയത്. ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 2022 ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര-വിഘ്നേഷ് വിവാഹം. നയന്‍താരയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും വിഘ്നേഷുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ വിവാഹ വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.

https://dailynewslive.in/ ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്‌സ്വാഗണ്‍ ഇന്ത്യ വിര്‍റ്റസ് മിഡ്‌സൈസ് സെഡാന്റെയും ടൈഗണ്‍ മിഡ്‌സൈസ് എസ്യുവിയുടെയും പുതിയ ഹൈലൈന്‍ പ്ലസ് വകഭേദങ്ങള്‍ പുറത്തിറക്കി. ഈ പുതിയ വേരിയന്റുകള്‍ 1.0ലി ടിഎസ്ഐ പെട്രോള്‍ എഞ്ചിന്‍ മാത്രമായി വാഗ്ദാനം ചെയ്യുന്നു. ഫോക്‌സ്വാഗണ്‍ വിര്‍ടസ് ഹൈലൈന്‍ പ്ലസ് മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് യഥാക്രമം 13.88 ലക്ഷം രൂപയും 14.98 ലക്ഷം രൂപയുമാണ് വില. ഫോക്‌സ്വാഗണ്‍ ടൈഗണ്‍ ഹൈലൈന്‍ പ്ലസ് മാനുവലിന് 14.27 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 15.37 ലക്ഷം രൂപയുമാണ് വില. ഫോക്‌സ്വാഗണ്‍ വിര്‍ടസ് ജിടി ലൈന്‍ (1.0ലി പെട്രോള്‍ എഞ്ചിനില്‍ മാത്രം ലഭ്യമാണ്), ജിടി പ്ലസ് സ്‌പോര്‍ട്ട് (1.5ലി എഞ്ചിന്‍ മാത്രം വാഗ്ദാനം ചെയ്യുന്നു) എന്നീ വകഭേദങ്ങളും അവതരിപ്പിച്ചു. ടൈഗണ്‍ ജിടി ലൈന്‍ 1.0ലി ടര്‍ബോ പെട്രോള്‍ എഞ്ചിനും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാണ്.

https://dailynewslive.in/ സ്മരണകളുടെ ഈ പ്രദര്‍ശനശാലയില്‍ ചിരിക്കാനുള്ളവകമാത്രമേയുള്ളൂ എന്നു ധരിക്കരുത്. തന്റെ ഭാഗ്യങ്ങളുംനിര്‍ഭാഗ്യങ്ങളും ഒരുപോലെ വായനക്കാരുമായി പങ്കുവെക്കുന്നഗ്രന്ഥം നവരസപ്രധാനമാണ്. വൈവിദ്ധ്യവും വൈചിത്ര്യവുംഇതിന്റെ വായനാസുഖം ഏറ്റിയിട്ടുണ്ട്-സത്യന്‍ അന്തിക്കാടിനെയും മമ്മൂട്ടിയെയും നിങ്ങള്‍ ഇവിടെപ്രതീക്ഷിക്കും. പക്ഷേ, ഇക്കൂട്ടത്തില്‍ പാമ്പു വേലായുധന്‍ മുതല്‍ബാലചന്ദ്രന്‍ ചുള്ളിക്കാടു വരെയുണ്ട്… അതിപ്രശസ്തരായസിനിമാക്കാര്‍ മുതല്‍ അപ്രശസ്തരായ ആരാധകര്‍ വരെയുണ്ട്…-എം.എന്‍. കാരശ്ശേരിഎം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയുംസിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ നടന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. ‘വിനോദയാത്ര’. വിനോദ് കോവൂര്‍. മാതൃഭൂമി. വില 195 രൂപ.

https://dailynewslive.in/ മദ്യം ലഹരി മാത്രമല്ല, അര്‍ബുദവും ശരീരത്തിന് നല്‍കുന്നുവെന്ന പഠനങ്ങള്‍ പുറത്ത്. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനമാണ് മദ്യപാനം മൂലമുണ്ടാവുന്ന കാന്‍സറുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. തല, കഴുത്ത്, അന്നനാളം, സ്തനങ്ങള്‍, കരള്‍, ഉദരം, കുടല്‍ തുടങ്ങിയ ശരീരഭാഗങ്ങളില്‍ മദ്യപാനം മൂലം കാന്‍സര്‍ വരാനുള്ള സാധ്യകള്‍ കൂടുതലാണെന്നു പഠനം വ്യക്തമാക്കുന്നു. മദ്യപാനം മൂലം ഭക്ഷണത്തിലെ പോഷകാംശങ്ങള്‍ സ്വാംശീകരിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടുന്നതോടൊപ്പം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നഷ്ടമാവുകയും ചെയ്യുന്നു. യുവാക്കളായ മദ്യപാനികളില്‍ മധ്യവയസ്സോടെ കാന്‍സര്‍ പടരാനുള്ള സാധ്യതറേുന്നു. ഗര്‍ഭിണികളായ സ്ത്രീകളില്‍ മദ്യപാനശീലം മൂലം നവജാത ശിശുക്കള്‍ക്ക് ലൂക്കീമിയയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. അതേസമയം, എല്ലാ മദ്യപാനികള്‍ക്കും കാന്‍സര്‍ വരുമെന്നാണ് പഠനം പറയുന്നത്. പല ഘടകങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്. മദ്യത്തിലടങ്ങിയിട്ടുള്ള എഥ്നോള്‍ ആണ് കാന്‍സറിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.96, പൗണ്ട് – 109.81. യൂറോ – 92.01, സ്വിസ് ഫ്രാങ്ക് – 97.96, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.51, ബഹറിന്‍ ദിനാര്‍ – 222.79, കുവൈത്ത് ദിനാര്‍ -273.90, ഒമാനി റിയാല്‍ – 218.08, സൗദി റിയാല്‍ – 22.36, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 23.06, കനേഡിയന്‍ ഡോളര്‍ – 61.42.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *