ഇന്ത്യയുടെ വിദേശ ഇന്റലിജൻസ് ഏജൻസിയാണ് റിസർച് ആന്റ് അനാലിസിസ് വിങ് അഥവാ റോ. ഈ ഏജൻസിയെ കുറിച്ച് കൂടുതലായി അറിയാം…!!!

റോ ഇന്ത്യയുടെ തദ്ദേശീയവും വിദേശീയവുമായ നയതന്ത്രങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. വിദേശത്തുനിന്നുള്ള ഇൻ്റലിജൻസ് വിവരങ്ങൾ ശേഖരിക്കൽ , ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധം , വ്യാപനം തടയൽ , ഇന്ത്യൻ നയരൂപകർത്താക്കൾക്ക് ഉപദേശം നൽകൽ, ഇന്ത്യയുടെ വിദേശ തന്ത്രപരമായ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ എന്നിവയാണ് ഈ ഏജൻസിയുടെ പ്രാഥമിക പ്രവർത്തനം . ഇന്ത്യയുടെ ആണവ പദ്ധതിയുടെ സുരക്ഷയിലും റോ പങ്കാളിയാണ്.

 

ന്യൂ ഡൽഹി ആണ് റോയുടെ ആസ്ഥാനം. 1968ലാണ് റോ സ്ഥാപിതമായത് 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനു ശേഷവുമാണ് ഈ ഏജൻസി സ്ഥാപിക്കപ്പെട്ടത്. വിദേശ ഗൂഢപ്രവർത്തനങ്ങൾ, ഭീകരവാദവിരുദ്ധപ്രവർത്തനങ്ങൾ ഇവയുടെ ശേഖരണമാണ് റോയുടെ പ്രാഥമികദൗത്യം. കൂടാതെ വിദേശഭരണകൂടങ്ങളേയും വ്യക്തികളേയും പറ്റി വിവരങ്ങൾ ശേഖരിക്കുക , വിശകലനം ചെയ്യുക എന്ന ദൗത്യവും വഹിക്കുന്നു.

 

ഇതുകൂടാതെ നിരവധി ദൗത്യങ്ങൾ റോ നിർവഹിച്ചിട്ടുണ്ട്. ദേശീയസുരക്ഷയെ ബാധിക്കുന്ന അയൽരാജ്യങ്ങളുടെ രാഷ്ട്രീയവും സൈനികവുമായ വികസനങ്ങൾ തുടർച്ചയായി റോയുടെ അധീനതയിൽ നിരീക്ഷണവിധേയമാണ്. ഇന്റലിജൻസ് ബ്യൂറോയുടെ ഒരു ഭാഗമെന്ന നിലയിലാണ് റോ രൂപം കൊണ്ടത്. റോയുടെ രൂപവത്കരണത്തിനുമുൻപ് ഇന്റലിജൻസ് ബ്യൂറൊ തന്നെയാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. 1968-ൽ റോയിൽ 250 പ്രതിനിധികളും 2 കോടി രൂപയുടെ ബജറ്റും ഉണ്ടായിരുന്നു. 2000-ൽ ഇത് 8000-10000 പ്രതിനിധികളും 150 കോടി രൂപയുടെ ബജറ്റും ഉള്ളതായി മാറി.

റോയുടെ ആദ്യ സെക്രട്ടറി രാമേശ്വർ നാഥ് കാവോയുടെ ഒമ്പത് വർഷത്തെ ഭരണകാലത്ത്, 1975-ൽ സിക്കിം സംസ്ഥാനം ഇന്ത്യയിലേക്കുള്ള പ്രവേശനം, പോലുള്ള പ്രധാന സംഭവങ്ങളിൽ R&AW ഒരു പ്രധാന പങ്കുവഹിച്ചു. ആഗോള രഹസ്യാന്വേഷണ സമൂഹത്തിൽ R&AW വളരെ പെട്ടെന്ന് ശ്രദ്ധേയമായി.

 

റോയുടെ ആസ്ഥാനം ന്യൂഡൽഹി ആണ് , R&AW യുടെ ഇപ്പോഴത്തെ മേധാവി രവി സിൻഹയാണ് . R&AW യുടെ തലവൻ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി ആയി നിയോഗിക്കപ്പെട്ടിരിക്കുന്നു, കൂടാതെ പാർലമെൻ്ററി മേൽനോട്ടമില്ലാതെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധികാരത്തിന് കീഴിലാണ് റോ സ്ഥിതിചെയ്യുന്നത് . ഈ ഏജൻസിയുടെ സെക്രട്ടറി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ദിവസേന എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

റോ എന്ന ഏജൻസിയെ കുറിച്ച് ഇനിയും നിരവധി കാര്യങ്ങൾ അറിയാൻ ഉണ്ട്‌.റിസർച് ആന്റ് അനാലിസിസ് വിങ് ന്റെ ചരിത്രവും ലക്ഷ്യങ്ങളും എല്ലാം അറിയാക്കഥകളുടെ അടുത്ത ഭാഗത്തിലൂടെ വായിച്ചറിയാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *