ദളപതി 69 ന്റെ താരനിര ഒന്നൊന്നായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെവിഎന്‍ പ്രൊഡക്ഷന്‍ ആണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡിന്റെ സൂപ്പര്‍ നായകന്മാരിലൊരാളായ ബോബി ഡിയോളും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം. വില്ലനായാണ് ബോബി ചിത്രത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ദളപതി 69 സംഗീതമൊരുക്കുന്നത്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയറ്ററുകളിലെത്തും. സൂര്യ നായകനായെത്തുന്ന കങ്കുവയിലും ബോബി സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടനെ പുറത്തുവരും.