രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155 ആം ജന്മദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുളളവര്‍ ദില്ലി രാജ്ഘട്ടിൽ മഹാത്മാവിന് സ്മരണാഞ്ജലി അര്‍പ്പിച്ചു . ലോകത്തിന് മുന്നില്‍ അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പുതിയ പാത തുറന്നുകൊടുത്തതിന്നാൽ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗമായും വിപുലമായ ആഘോഷങ്ങള്‍ നടക്കും. മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നാണ് യഥാർഥ പേരെങ്കിലും പ്രവർത്തികളിലൂടെ ജനങ്ങൾക്ക് അദ്ദേഹം മഹാത്മ ഗാന്ധിയായി, കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജിയായി. ഇന്ന് മുതല്‍ ഒരാഴ്ച്ചക്കാലം പരിസര ശുചിത്വ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.