5 1

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിര്‍ത്തും. ധാരാളം ഫൈബര്‍ അടങ്ങിയ പഴമാണ് ആപ്പിള്‍. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിര്‍ത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഭക്ഷണക്രമത്തില്‍ ആപ്പിള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് ആപ്പിള്‍ സഹായിക്കും. ഭക്ഷണത്തില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ കുറയ്ക്കും. ഏകദേശം 40,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 13% മുതല്‍ 22% വരെ കുറവായിരുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. ശരീരത്തില്‍ അമിതമായ കൊളസ്‌ട്രോള്‍ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ദഹനത്തെ സഹായിക്കാനും ആസിഡ് റിഫ്ളക്സിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കഴിയുന്ന ഫ്‌ലേവനോയ്ഡുകള്‍, ഫൈബര്‍ തുടങ്ങിയ സസ്യ രാസവസ്തുക്കള്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ മുടിയെ ശക്തവും മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കുന്നു. ആപ്പിളില്‍ വിറ്റാമിന്‍ ബി 2, ബയോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ മുടിയുടെ കരുത്തുള്ളതാക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വിറ്റാമിന്‍ തിളക്കമുള്ള നിറം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. കറുത്ത പാടുകളുകള്‍ കുറയ്ക്കുന്നതിനും ആപ്പിള്‍ സഹായകമാണ്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *