അസിഡിറ്റി ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നല്ല ഉറക്കം, ഭക്ഷണക്രമം എന്നിവ പ്രധാന പങ്കുവഹിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉറക്കക്കുറവ് നേരിടുന്ന ആളുകളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 93% ഇന്ത്യക്കാര്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നതായി ഒരു സര്‍വേ സൂചിപ്പിക്കുന്നു. പലര്‍ക്കും, ആസിഡ് റിഫ്‌ലക്‌സ് മൂലമാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം, അല്ലെങ്കില്‍ ക്രോണിക് ആസിഡ് റിഫ്‌ലക്‌സ്, ഏകദേശം 8% മുതല്‍ 30% വരെ ഇന്ത്യക്കാരെ ബാധിക്കുന്നു. ഇത് മോശം ഉറക്കത്തിലേക്ക് നയിച്ചേക്കാം. നെഞ്ചെരിച്ചില്‍ പോലുള്ള ഗ്യാസ്ട്രിക് അസിഡിറ്റിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഇന്ന് അധികം ആളുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവിതശൈലിയില്‍ മാറ്റം വരുത്തുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നിവയിലൂടെ അസിഡിറ്റി നിയന്ത്രിക്കാം. ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഇത് ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നല്ല ഉറക്കത്തിനും സഹായിക്കും. ശരിയായ ദഹനത്തെ സഹായിക്കുന്നതിനും ആസിഡ് റിഫ്‌ലക്സ് അപകടസാധ്യത കുറയ്ക്കുന്നതിനും ഉറക്കസമയം മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കാന്‍ ശ്രമിക്കുക.