തൃശൂർ പൂരം അലങ്കോലമായതിനെപ്പറ്റി മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തെ കുറിച്ച് വിവരാവകാശ നിയമം വഴി അന്വേഷിച്ച ചില മാധ്യമങ്ങൾക്ക് ഇത്തരം അന്വേഷണത്തെപ്പറ്റി ഒരു അറിവും ഇല്ലെന്ന മറുപടിയാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ചതെന്നാണ് അറിഞ്ഞത് എന്താണ് ഇങ്ങനെ റിപ്പോർട്ട് വന്നതെന്നതെന്നതിൽ വ്യക്തതയില്ലെന്ന് റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ രാജൻ. ഇതേക്കുറിച്ച് അന്വേഷിച്ചതിന് ശേഷം മറുപടി നൽകാമെന്നും അദ്ദേഹം വിശദീകരിച്ചു. തൃശ്ശൂർ പൂരത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ അന്വേഷണം വേണമെന്നത് തൃശ്ശൂരുകാരുടെ പൊതു ആവശ്യമായിരുന്നുവെന്നും സിപിഐയും ഇത് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.