ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ് നെയ്യ് ചേര്‍ത്ത ചായ. ചായയില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുന്നത് പൊതുവെയുള്ള ആരോഗ്യത്തിന് ഉണര്‍വ് നല്‍കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നെയ്യ് വയറ്റിലെ ആസിഡുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കും. ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. അതുവഴി മലബന്ധം, ദഹനക്കേട് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഫാറ്റി ആസിഡായ ബ്യൂട്ടറേറ്റ് നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണം വിഘടിപ്പിക്കാനും പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. മികച്ച ദഹനത്തിന് മാത്രമല്ല വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് ഉത്തമമാണ്. നെയ്യ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന്. ഇത് ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കും. നെയ്യില്‍ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡും ട്രൈഗ്ലിസറൈഡുകളും ശരീരത്തിലെ കൊഴുപ്പ് സമാഹരിക്കാനും നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്. സന്ധി വേതന പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് നെയ്യ് ചായ ഉത്തമമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും നെയ്യില്‍ പൂരിത കൊഴുപ്പ് കൂടുതലാണ്. അമിതമായ ഉപഭോഗം അമിതവണ്ണത്തിന് കാരണമാകും. അതുകൊണ്ട് തന്നെ അമിതമായി നെയ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.