ജിഷ്ണുവിന്റെ കവിതകള്‍ വലിയൊരളവോളം കാവ്യതന്ത്രമായിത്തന്നെ ഇന്ദ്രിയശീലങ്ങളുടെ അപനിര്‍മ്മിതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ അപനിര്‍മ്മിതികളാകട്ടെ ഒരു നവീന ഭൗതികവാദത്തെയാണ് ആദര്‍ശമായി സ്വീകരിക്കുന്നത്. ലോകാനുരാഗത്തിന്റെ ഈ കവിതാവഴി മാനുഷികതയുടെ സകല സങ്കീര്‍ണതകളിലേക്കും വികസിക്കുന്ന കാലം വരും. ആത്മനിഷേധമോ ആനന്ദനിഷേധമോ അല്ല. ആ വഴി. ആത്മാനുരാഗത്തില്‍നിന്ന് ലോകാനുരാഗത്തിലേക്കുതന്നെയാണ് അത് വിപുലപ്പെടുന്നത്. ‘കാഴ്ചകളുടെ ചെരിവുകള്‍’. ജിഷ്ണു കെ.എസ്. ഡിസി ബുക്‌സ്. വില 171 രൂപ.