സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് പെട്ടെന്ന് ദില്ലിയിലെത്തേണ്ട സാഹചര്യം ഉണ്ടായതിനാൽ രണ്ടു വർഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ച് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത് സിപിഎം നേതാവ് ഇപി ജയരാജൻ. ഇന്നലെ രാത്രി 10.30ന് കരിപ്പൂരിൽ നിന്നാണ് ഇപി ദില്ലിയിലേക്ക് പുറപ്പെട്ടത്. 2022 ജൂലായ് 13നായിരുന്നു ബഹിഷ്ക്കരണത്തിന് കാരണമായ സംഭവം.
തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇത് ഇപി ജയരാജൻ ഇതു തടയാനും ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് വിമാനത്താവളത്തിൽ വെച്ചുള്ള പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസിന് രണ്ടാഴ്ച്ച വിലക്കും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കിൽ പ്രതിഷേധിച്ചാണ് താനിനി ഇൻഡിഗോയിൽ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്.