ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്ക് ബജാജ് ഫ്രീഡം 125 പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളില്‍ വിറ്റത് 5,000 യൂണിറ്റുകള്‍. ഇരട്ട ഇന്ധന സാങ്കേതികവിദ്യയില്‍ (പെട്രോള്‍-സിഎന്‍ജി) ഓടുന്ന ലോകത്തിലെ ആദ്യത്തെ ബൈക്കാണ് ഫ്രീഡം 125. 2 ലിറ്റര്‍ പെട്രോള്‍ ടാങ്കിനൊപ്പം രണ്ട് കിലോ സിഎന്‍ജി ടാങ്കും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഫുള്‍ ടാങ്ക് സിഎന്‍ജിയില്‍ 217 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ബൈക്കിന് കഴിയും. അതായത് ഒരു കിലോ സിഎന്‍ജിയില്‍ 108 കിലോമീറ്റര്‍ മൈലേജ് ബൈക്ക് നല്‍കുന്നു. ഈ ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചാല്‍ 106 കിലോമീറ്റര്‍ വരെ പെട്രോളില്‍ മാത്രം ഓടിക്കാം. രണ്ട് ഇന്ധനങ്ങളിലും 330 കിലോമീറ്ററാണ് ബൈക്കിന്റെ ഫുള്‍ ടാങ്ക് റേഞ്ച്. 9.5 പിഎസ് കരുത്തും 9.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 125 സിസി ഡ്യുവല്‍ ഫ്യുവല്‍ എഞ്ചിനാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിനുള്ളത്. ബജാജ് ഫ്രീഡം 125 ന്റെ പ്രാരംഭ വില എക്‌സ്-ഷോറൂം 95,000 രൂപയാണ്. ഈ ബൈക്കിന്റെ ഡ്രം വേരിയന്റിന് 95,000 രൂപയും ഡ്രം എല്‍ഇഡിയുടെ വില 1,05,000 രൂപയും ഡിസ്‌ക് എല്‍ഇഡിയുടെ വില 1,10,000 രൂപയുമാണ്.