മാരുതി സുസുക്കി ഇന്ത്യ ഏറ്റവും ഉയര്‍ന്ന മൈലേജ് കാറായ സെലെരിയോയ്ക്ക് സെപ്റ്റംബറില്‍ മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. സെലേറിയോയുടെ മാനുവല്‍ ട്രാന്‍സ്മിഷനില്‍ 30,000 രൂപയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 35,000 രൂപയും ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. അതേ സമയം, ഏത് വേരിയന്റിലും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ലഭിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഈ കാറില്‍ പരമാവധി 52,000 രൂപ വരെ ആനുകൂല്യം ലഭിക്കും. സെലേരിയോ സിഎന്‍ജി പതിപ്പിന്റെ മൈലേജ് 35.60 കിലോമീറ്റര്‍ വരെയാണ്. ഓഗസ്റ്റില്‍ 3,181 യൂണിറ്റ് സെലേറിയോ വിറ്റഴിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ സെലേറിയോയുടെ ഏറ്റവും മികച്ച വില്‍പ്പന കൂടിയാണിത്. 5.37 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ് ഷോറൂം വില.