തൃശ്ശൂരിൽ ബിജെപി നേടിയ വിജയം പൂരം കലക്കി നേടിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എഡിജിപി തന്നെ സ്വകാര്യമായി ആർഎസ് എസ് നേതാക്കളെ കണ്ടത് ഗൗരവകരമാണെന്നും, പൂരം കേരളത്തിന്റെ അഭിമാനമാണ് പൂരം കലക്കുക എന്നാൽ വിശ്വാസികളെ അപമാനിക്കലാണ് വോട്ടു കിട്ടാൻ അതിനും മടിക്കില്ല എന്നതാണ് തൃശൂരിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണം. ഇത് പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും ബിജെപിയും ജനങ്ങളെ പറ്റിക്കുകയാണ്.സിപിഎമ്മും ബിജെപിയും ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.