ഒട്ടേറെ ഗുണങ്ങളുള്ള പൈനാപ്പിളും പപ്പായയും ഗര്‍ഭകാലത്ത് കഴിക്കരുതെന്ന് പറയാന്‍ ചില കരണങ്ങളുണ്ട്. എന്നാല്‍ എല്ലാ കാരണങ്ങളും ശരിയുമല്ല താനും. ഈ വിവരത്തിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പപ്പായയോ പൈനാപ്പിളോ കഴിച്ചാല്‍ എല്ലാവര്ക്കും ഗര്‍ഭഛിദ്ര സാധ്യതയുണ്ടെന്ന് പറയാനേ സാധിക്കില്ല. എന്നാല്‍ ഈ പൈനാപ്പിളിലും പപ്പായയിലും ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്ന ചില ഘടകങ്ങളുണ്ട് എന്നത് വാസ്തവമാണ്. പപ്പായയ്ക്കുള്ളില് അടങ്ങിയിരിക്കുന്നതാണ് പപ്പെയിന്‍ എന്ന എന്‍സൈം. ഇത് പ്രോട്ടീയോലൈറ്റിക് പ്രോപ്പര്‍ട്ടിയുള്ള എന്‍സൈമാണ്. പൈനാപ്പില് അടങ്ങിയിരിക്കുന്ന എന്‍സൈമാണ് ഡൊമാലിന്. ഇതും പ്രോട്ടീയോലൈറ്റിക് പ്രോപ്പര്‍ട്ടിയുള്ള എന്‍സൈമാണ്. ഇതാണ് അപകടകാരി. ഈ എന്‍സൈമുകള്‍ ഗര്‍ഭഛിദ്രത്തിന് കാരണമാകുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇവ കാണപ്പെടുന്നത് പച്ചയായ ഫലങ്ങളിലാണ്. പപ്പായയും പൈനാപ്പിളും പച്ചയ്ക്കിരിക്കുമ്പോഴാണ് ഈ എന്‍സൈമുകള്‍ അവയ്ക്കുള്ളില്‍ കാണപ്പെടുന്നത്. പഴുത്ത പപ്പായയ്ക്കും പൈനാപ്പിളിനും ഒട്ടേറെ ഗുണങ്ങളുണ്ട്. അവ അറിഞ്ഞോ അറിയാതയോ കഴിക്കുന്നതുകൊണ്ട് ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിച്ചിട്ടില്ല. ഇതുവരെ അത്തരം പഠനങ്ങളൊന്നും പുറത്തുവന്നിട്ടിമില്ല. ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറയുന്നവര്‍ക്ക് പലപ്പോഴും മികച്ച ഔഷധമാണ് പച്ച പപ്പായ. അതിന്റെ തൊലി നന്നായി ചെത്തി വൃത്തിയാക്കി പാല് നിറത്തിലുള്ള കറ പൂര്‍ണമായും നീക്കം ചെയ്തുവേണം കഴിക്കാന്‍. ഇത് ശരീരത്തില്‍ വീണാല്‍ പൊള്ളല്‍ ഏല്ക്കാനോ മറ്റ് അലര്‍ജികള്‍ക്കോ കാരണമാകും.