മഹാകവി കുമാരനാശാന്റെ കരുണ എന്ന കാവ്യത്തിന് പുത്തന്‍ ഭാഷ്യം ചമയ്ക്കുന്ന ‘വാസവദത്ത’ എന്ന സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. കാരുണ്യ ക്രിയേഷന്‍സ് സൗഹൃദ കൂട്ടായ്മ നിര്‍മ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. വാസവദത്തയായി സൗമ്യ, തോഴിയായി തമിഴ് മലയാളം നടി രമ്യ, ഉപഗുപ്തനായി വിഷ്ണു, ശങ്കര ചെട്ടിയായി വൈക്കം ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ അലന്‍സിയര്‍, നന്ദകിഷോര്‍, ഗീതാ വിജയന്‍, തട്ടീം മുട്ടീം ജയകുമാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സൈമണ്‍ ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ശ്യാം നാഥ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍, ഗായത്രി എന്നിവരാണ് ഗായകര്‍.