ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കുള്ള 18 അംഗ ഇന്ത്യൻ ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. വിരമിച്ച ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് കൃഷാൻ ബഹാദൂർ പഥക് പകരക്കാരനാവും. സുരാജ് കർകേരയാണ് റിസർവ് ഗോളി. ഒളിമ്പിക്സിൽ ഇന്ത്യയെ നയിച്ച ഹർമൻപ്രീത് സിങ് തന്നെയാണ് ക്യാപ്റ്റൻ. മിഡ്ഫീൽഡർ വിവേക് സാഗർ പ്രസാദാണ് വൈസ് ക്യാപ്റ്റൻ. പാരീസിൽ ഒളിമ്പിക് വെങ്കലം നേടിയ അഞ്ചുതാരങ്ങൾ ടീമിലുണ്ട്. സ്‌ട്രൈക്കർ ഗുർജോത് സിങ്ങാണ് പുതുമുഖം. ജുഗ്‌രാജ് സിങ്, സഞ്ജയ്, സുമിത്, ജർമൻപ്രീത് സിങ്, അമിത് രോഹിദാസ് എന്നിവർ ഹർമൻപ്രീതിനൊപ്പം പ്രതിരോധത്തിൽ അണിനിരക്കും. മുൻനായകൻ മൻപ്രീത് സിങ്ങുൾപ്പെട്ട മധ്യനിരയിൽ വിവേക് പ്രസാദ്, രാജ്കുമാർ പാൽ, നീലകണ്ഠ ശർമ, റഹീൽ മൗസീൻ, ഹർദിക് സിങ് എന്നിവരാണുള്ളത്. ആക്രമണം നയിക്കുന്നത് അഭിഷേക്, സുഖ്ജീത് സിങ്, അർജീത് സിങ്, ഉത്തംസിങ്, ഗുർജോത് സിങ് എന്നിവരായിരിക്കും.