രാത്രി വാർത്തകൾ
ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന മേഖലയാണ് മലയാള സിനിമയെന്നും, അടിമുടി സ്‍ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പടുത്തുന്നു. സിനിമയില്‍ പുറമേയുള്ള തിളക്കം മാത്രമേയുള്ളൂ, അവസരം ലഭിക്കാൻ വിട്ടുവീഴ്‍ചയ്‍ക്ക് തയ്യാറാകേണ്ടി വരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്ന ഭാഗം ഞെട്ടിക്കുന്നതെന്ന് വി ഡി സതീശൻ. ലൈംഗിക ചൂക്ഷണവും, ക്രിമിനൽവൽക്കരണവും, അരാജകത്വവും സിനിമ മേഖലയില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ചൂഷണം വ്യാപകമാണ് എന്നാണ് റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നത് . നാലരവർഷം സർക്കാർ എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്ത് വിടാതെ ഇരുന്നത് എന്നും വി ഡി സതീശൻ ചോദിച്ചു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ കുറ്റമല്ലെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി, മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി പോലെയുള്ള സംഘടനകൾ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 21ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ആർക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും, ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. മറ്റ് സംഘടനകളുമായി കാര്യങ്ങൾ കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം ഇന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാപ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പറയുന്നു. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവര്‍ത്തകരുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉള്‍പ്പെടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമിതിയാണ് ഹേമ കമ്മിറ്റി. മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കുമെല്ലാം ഡബ്ല്യൂ.സി.സി നന്ദി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ വിനയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ തകര്‍ത്തെന്ന് വിനയന്‍ ആരോപിച്ചു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഉന്നയിക്കുന്നത്.
കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ മർദ്ദനം. കോഴിക്കോട് മാങ്കാവിൽ കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചത്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനമേറ്റ കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്മണ്യനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോടിന് വരികയായിരുന്ന കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയാണ് യുവാവ് അക്രമം നടത്തിയത്.
ഗവർണറുടെ നടപടിക്കെതിരെ കർണാടക ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.മൈസുരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി അഴിമതി കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ ആണ് സിദ്ധരാമയ്യ ഉത്തരവ് നേടിയത്.താൻ പ്രതിയോ പങ്കാളിയോ അല്ല, ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ തവർ ചന്ദ് ഗെഹ്‍ലോട്ടിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യ ഹർജി നൽകിയത്.
ഉത്തരാഖണ്ഡിൽ സർക്കാർ ബസ്സിനുള്ളിൽ കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ പിടിയിൽ. ഓഗസ്റ്റ് 12നാണ് കൊടും ക്രൂരത അരങ്ങേറിയത്. വഴിയറിയാതെ ബസിൽ കയറിയ പെൺകുട്ടിയെ സർക്കാർ ബസിലെ ഡ്രൈവറും കണ്ടക്ടറും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 17-ാം തീയതിയാണ് പെൺകുട്ടി കൊടിയ പീഡനത്തിന് ഇരയായ വിവരം പൊലീസ് പുറത്തുവിട്ടത്.സംഭവത്തിൽ സക്കാർ ബസിലെ ഡൈരവർമാരും കണ്ടക്ടറും ക്യാഷറുമടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു.