സെബി ഡയറക്ടർബോർഡ് അംഗമായിരിക്കെ മാധബി പുരി ബുച്ച് ക്രമവിരുദ്ധമായി കൺസൾട്ടൻസി സ്ഥാപനത്തിൽനിന്ന് വരുമാനംനേടിയെന്ന് ആരോപണം. 2017-ലാണ് മാധബി പുരി ബുച്ച് സെബി ഡയറക്ടർ ബോർഡിലെത്തുന്നത്. 2022-ൽ ചെയർപേഴ്സണായി ചുമതലയേറ്റു. ഈ ഏഴുവർഷവും അഗോറ അഡ്വൈസറിയിൽ മാധബിക്ക് 99 ശതമാനം ഓഹരികളുള്ളതായാണ് പുതിയ വെളിപ്പെടുത്തൽ. ഇക്കാലത്ത് 3.71 കോടി രൂപ വരുമാനമായി ഇവർക്കു ലഭിച്ചതായും രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ സൂചിപ്പിക്കുന്നു. എന്നാൽ സെബി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.