കോഴിക്കോട് വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ പണയ സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രതി മധു ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയത്. ബാങ്കിൻ്റെ സോണൽ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.
എല്ലാ ബ്രാഞ്ചുകൾക്കും സോണൽ മാനേജർ നിർദ്ദേശം നൽകിയിരുന്നുവെന്നും വീഡിയോയിൽ പറഞ്ഞു.അഗ്രി കൾച്ചറൽ ലോൺ ആയാണ് പണയം വച്ചത്, ഒരാളുടെ പേരിൽ 1 കോടി വരെ പണയം കൊടുത്തിട്ടുണ്ട് എന്നും പറയുന്നു. താൻ മുങ്ങിയതല്ല, അവധിയെടുത്താണ് വടകരയിൽ നിന്ന് പോയത്. അവധി എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇ-മെയിൽ വഴി അറിയിച്ചിരുന്നുവെന്നും മധു ജയകുമാർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.