ചലച്ചിത്രോത്സവങ്ങളില്‍ മികച്ച അഭിപ്രായം ഇതിനോടകം നേടിയ സൂരി നായകനാകുന്ന കൊട്ടുകാളി സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. അന്ന ബെന്നാണ് നായികയായി എത്തുന്നത്. സൂരി നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വന്‍ ഹിറ്റായതും ഗരുഡനാണ്. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പി എസ് വിനോദ് രാജാണ് സംവിധാനം നിര്‍വഹിക്കുന്നത്. കൊട്ടുകാളിയുടെ നിര്‍മാണം നടന് ശിവകാര്‍ത്തികേയനാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ബി ശക്തിവേലുമാണ് നിര്‍വഹിച്ചത്. ഓഗസ്റ്റ് 23ന് കൊട്ടുകാളി പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.