വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ 11-ാം ദിവസവും തിരച്ചിൽ തുടരുന്നു. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സാധാരണ തിരച്ചിന് പുറമെ, ജനകീയപങ്കാളിത്തത്തോടെ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനാൽ തിരച്ചിലിനെത്തുന്ന ആളുകളുടെ എണ്ണവും സമയവും പരിമിതപ്പെടുത്തി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. തിരച്ചിലിനായി ബന്ധുക്കളും നാട്ടുകാരുമായ ഏകദേശം 190 പേരുടെ പട്ടിക ജില്ലാ ഭരണകൂടം നേരത്തേ തയ്യാറാക്കിയിരുന്നു. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തി ആറുമേഖലയാക്കി തിരച്ചിൽ നടത്താനായിരുന്നു പദ്ധതി.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan