2 5

പൂച്ചകളുടെ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ടോക്‌സോപ്ലാസ്മ ഗോണ്ടി എന്ന പരാന്നഭോജി (പാരസൈറ്റ്) പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് തുടങ്ങിയ ന്യൂറോളജിക്കല്‍ രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമാകാമെന്ന് പഠനം. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, റെറ്റ് സിന്‍ഡ്രോം തുടങ്ങിയ മിക്ക ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തനതകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പരിഹരിക്കുന്നതിന് ടാര്‍ജെറ്റ് പ്രോട്ടീന്‍ രക്ത-മസ്തിഷ്‌ക തടസങ്ങള്‍ കടന്ന് ന്യൂറോണുകള്‍ക്കുള്ളില്‍ കൃത്യമായി എത്തിക്കുക വെല്ലുവിളിയാണ്. ടോക്‌സോപ്ലാസ്മ ഗോണ്ടിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിനെ രോഗചികിത്സാ പ്രോട്ടീനുകള്‍ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഗ്ലാസ്ഗോ സര്‍വകലാശാലയും ടെല്‍ അവീവ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. മനുഷ്യരിലെ മറുപിള്ളയടക്കം ജൈവപരമായ അതിര്‍വരമ്പുകളെ താണ്ടാനുള്ള ശേഷിയുള്ള പാരസൈറ്റാണ് ടോക്സോപ്ലാസ്മ ഗോണ്ടി. ഇതിന്റെ ഈ ശേഷി രോഗബാധിതമായ തലച്ചോറിന്റെ കോശങ്ങളില്‍ മരുന്ന് എത്തിക്കാനായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *