rabies

വാക്സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തീരുമാനമെടുത്തില്ല. പേവിഷബാധമൂലമുള്ള മരണങ്ങൾ കൂടുമ്പോഴും ആരോഗ്യവകുപ്പിന് അലംഭാവം. വാക്സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും  മരണങ്ങളെ പറ്റി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിദഗ്ധസമിതി ആയില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയമുന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും ആശങ്കയേറ്റെടുത്തത്.

മുസ്ലിം ലീഗ് പോഷകസംഘടനകളിൽ പുതിയ ഭാരവാഹികളെ നിയമിച്ചതിൽ പരാതി. നിലവിലുള്ള ഭാരവാഹികൾ പോലും അറിയാതെയാണ് പുതിയ യൂത്ത് ലീഗ് കമ്മറ്റിയെ പ്രഖ്യാപിച്ചതെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.  ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും ഭാരവാഹി തെരഞ്ഞെടുപ്പിലെ അഭിപ്രായ വ്യത്യാസമറിയിച്ചു.  ‘പേയ്മെന്റ് സീറ്റ്’ എന്നാണ് നേതാക്കൾ ആക്ഷേപം ഉന്നയിക്കുന്നത്.  എംഎസ്എഫിന്റെ ഭാരവാഹിയാക്കിയത് ഒരു പ്രവാസി വ്യവസായിയെയാണെന്നതടക്കം വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

മഗ്‌സസെ അവാർഡ് വിവാദം സി പി എമ്മിൽ. കൊവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്ത്  മുൻ മന്ത്രി കെ കെ ശൈലജയെ അവാർഡിന് തെരഞ്ഞെടുത്തെന്നും അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചെന്നും റിപ്പോർട്ടുകൾ. മഗ്‌സസെ അവാർഡ് വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിച്ചു.കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണം എന്ന് ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വീണ്ടും സർക്കുലർ. വിഴിഞ്ഞം തുറമുഖ നിർമാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലറില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്  വായിച്ചു. മത്സ്യത്തൊഴിലാളികൾക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാൻ  അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനില്‍ക്കുന്നു. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നൽകി മാറ്റി പാർപ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സേഞ്ചിന്‍റെ മറവിൽ കോടികളുടെ കുഴൽപ്പണഇടപാടുകളെക്കുറിച്ച്  എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം തുടങ്ങി.കേസിൽ പിടിയിലായ ഷെബീർ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപയെത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.തുടർന്ന് സാമ്പത്തിക ക്രമക്കേടുകളന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ഇഡിക്ക് അന്വേഷണ സംഘം  റിപ്പോർട്ട് നൽകിയിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന്റെ നിയമനത്തിലെ വിവാദം നിലനിൽക്കേ   രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ മുൻകാലനിയമനങ്ങളിലും ആക്ഷേപം. രണ്ട് വർഷം മുൻപ് സ്ഥാപനത്തിൽ മാനേജർ ടെക്ക്നിക്കൽ സർവീസ് തസ്തികയിൽ നിയമിതനായത് നിലവിലെ ചീഫ് കൺട്രാളറായ എസ് മോഹനൻനായരുടെ മകൻ ആനന്ദ് മോഹൻ. ഭിന്നശേഷിക്കാർക്കുള്ള തസ്തികയിലേക്കുള്ള  നിയമനമാണ് നടത്തിയത്. ഇതിൽ ലഭിച്ച 59 അപേക്ഷകളിൽ  58 അപേക്ഷകളും തള്ളിയാണ് നിയമനം നടന്നതെന്നാണ് വിവരാവകാശരേഖയിൽ നിന്നും വ്യക്തമാക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *