നിയമസഭാ സമ്മേളനം ഇന്നു മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിക്കുക. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മൂര്‍ധന്യത്തിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അനുരഞ്ജനത്തിലാണ്.
ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച. മൂന്നിനാണ് ബജറ്റ് അവതരണം.
ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. 13 മുതൽ സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന രണ്ടാഴ്ചയിൽ. 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കാൻ ഫെബ്രുവരി 28 മുതൽ 13 ദിവസം.
സർക്കാർ കാര്യങ്ങൾക്കായി നീക്കിവച്ച ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കർ പറഞ്ഞു. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ഉത്തരം കൃത്യസമയത്തിനകം നൽകണമെന്ന് മന്ത്രിമാരെ ഓർമ്മപ്പെടുത്തു മെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണിത്. റിപ്പബ്ലിക് ദിനം മുതൽ 31 വരെ ഇടവേളയാണ്.