വീക്കന്റ ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആര്‍. ഡി. എക്‌സ്’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. 19 ദിവസം കൊണ്ട് 77 കോടി രൂപയാണ് ചിത്രം വേള്‍ഡ് വൈഡ് കളക്ഷനായി നേടിയത്. ആഗസ്റ്റ് 25 നായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ഓണം റിലീസുകളില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളായ കിങ്ങ് ഓഫ് കൊത്ത, രാമചന്ദ്ര ബോസ്സ് എന്നിവയ്‌ക്കൊപ്പം വലിയ പ്രതീക്ഷകളില്ലാതെ വന്ന സിനിമ ബോക്‌സ് ഓഫീസ് തൂത്തുവാരി. കേരളത്തില്‍ നിന്നു മാത്രം ചിത്രം 47.5 കോടി രൂപയാണ് നേടിയത്. 77 കോടി ആഗോള കളക്ഷന്‍ നേടിയതിലൂടെ ഏറ്റവും മികച്ച കളക്ഷന്‍ നേടുന്ന ആറാമത്തെ മലയാളം സിനിമയായി ‘ആര്‍. ഡി. എക്‌സ്’ മാറി. കൂടാതെ ദൃശ്യം, ഭീഷ്മ പര്‍വ്വം എന്നിവയെ മറികടന്ന് എക്കാലത്തെയും മലയാള ചിത്രങ്ങളുടെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്കും ചിത്രമെത്തി. ഷെയ്ന്‍, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ കൂടാതെ ലാല്‍, ബാബു ആന്റണി, മഹിമ, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗര്‍, സുജിത് ശങ്കര്‍, ഐമ റോസി, മാല പാര്‍വതി, ബൈജു എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരന്‍,ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.