തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു .ജനപ്രീതി ചിത്രം- പ്രേമലു, പിന്നണി ഗായിക- സെബ ടോമി(അം അ), പിന്നണി ഗായകന്‍- ഹരി ശങ്കർ(എആര്‍എം), സംഗീത സംവിധായകൻ- സുഷിൻ ശ്യാം, ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്, സംവിധായകന്‍- ചിദംബരം(മഞ്ഞുമ്മല്‍ ബോയ്സ്) മികച്ച രണ്ടാമത്തെ ചിത്രം- ഫെമിനിച്ചി ഫാത്തിമ, മികച്ച ചിത്രം- മഞ്ഞുമ്മല്‍ ബോയ്സ് എന്നിങ്ങനെയാണ് അവാർഡുകൾ ലഭിച്ചത്.
