ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന്റെ രണ്ടാമത്തെ കാരണമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭിക്കുന്നത്. രക്തധമനികളില്‍ കൊഴിപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഈ 5 ചുവന്ന പഴങ്ങള്‍ സഹായിക്കും. ആന്റി-ഓക്സിഡന്റുകള്‍ നിറഞ്ഞ ഇവ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു. രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ ഡയറ്റില്‍ ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയില്‍ അടങ്ങിയ ആന്റി-ഓക്സിഡന്റുകള്‍ ശരീരവീക്കം ഒഴിവാക്കാന്‍ സഹായിക്കും. രക്തം കട്ടപിടിക്കാതെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു സൂപ്പര്‍ ഫുഡ് ആണ് തക്കാളി. തക്കാളി വേവിച്ച് കഴിക്കുന്നതാണ് ഉത്തമം. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും. നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് റെഡ് ബെല്‍ പെപ്പര്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി-ഓക്സിഡന്റുകള്‍ ശരീരവീക്കവും ഓക്സിഡേറ്റീവ് സമ്മര്‍ദവും കുറയ്ക്കുന്നു. ഇവയില്‍ ധാരാളം അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഒഴിവാക്കും. തണ്ണിമത്തന് ഒരു റീഫ്രഷിങ് ട്രീറ്റ് മാത്രമല്ല, സ്ട്രോക്ക് സാധ്യത ഒഴിവാക്കാനും സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡ് രക്തയോട്ടം വര്‍ധിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ തണ്ണിമത്തനില്‍ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട രക്തയോട്ടത്തിന് ഇത് അനിവാര്യമാണ്.