റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി ക്ലബ്ബില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 55.6 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 25 കോടി രൂപയാണ് ചിത്രം നേടിയത്. 28.15 കോടിയാണ് വിദേശത്തുനിന്ന് സ്വന്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 2.3 കോടിയും വാരി. ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും റിലീസായി. ഇതോടെ കളക്ഷനില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. മികച്ച റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയതോടെ രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയായി കളക്ഷന്‍ ഉയര്‍ന്നു. ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍, ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.