കഴിഞ്ഞ വര്‍ഷം മെയ് 19 നാണ് 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പ്രചാരത്തില്‍ ഉണ്ടായിരുന്നതില്‍ 97.87 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. ബാക്കിയുള്ളതാണ് 7,581 കോടിയുടെ നോട്ടുകള്‍. ജൂണ്‍ 28 വരെയുള്ള കണക്കാണിത്. 3.56 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളാണ് റിസര്‍വ് ബാങ്ക് രാജ്യത്ത് അച്ചടിച്ച് ഇറക്കിയത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ 2,000 രൂപ നോട്ടുകള്‍ ജനപ്രിയമല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പിന്‍വലിച്ചതല്ലാതെ 2,000 രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ടില്ല. കൈവശമുള്ള 2,000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ തിരിച്ചേല്പിക്കാന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.