കർണാടക കോൺഗ്രസിലെ നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഡി. കെ ശിവകുമാർ. മന്ത്രിമാരോ എംഎൽഎമാരോ വീടുകളിൽ ഒരു കാരണവശാലും പാർട്ടി യോഗങ്ങൾ നടത്തരുതെന്ന് ഡികെ ശിവകുമാർ നിർദ്ദേശിച്ചു. വിഭാഗീയ പ്രവർത്തനങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്നും, പാർട്ടിയിൽ അച്ചടക്കം പ്രധാനമാണ്, പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന ഒരു പ്രസ്താവനയും നടത്തരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി. ഡി കെ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ട ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.
നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഡി. കെ ശിവകുമാർ
