ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഏകദേശം 12800 – 13000 ടൺ ചാരമുണ്ടായിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട് . തീപിടിച്ച ഭാഗത്ത് ഏകദേശം 1.05 ലക്ഷം ടൺ മാലിന്യം കത്താതെ കിടക്കുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർ ഡി സി പ്ലിനറി സയൻസ് ആൻറ് ടെക്നോളജിയുടെ പഠന റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിനു സമർപ്പിച്ചു.
വിഷ പദാർത്ഥങ്ങളടങ്ങിയ ചാരം കലർന്ന ഈ മണ്ണ് താഴ്ന്ന സ്ഥലങ്ങൾ നികത്താനായി ഉപയോഗിക്കരുതെന്നും പകരം ശാസ്ത്രീയമായി ക്യാപ്പിങ്ങ് നടത്തണമെന്നും വെള്ളപൊക്കം ബാധിക്കാത്ത ഭാഗത്തു മാത്രമെ ക്യാപിങ്ങ് നടത്താവൂയെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.