2022-23 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഈ വര്‍ഷത്തെ ലാഭത്തില്‍ 126% വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ലാഭം 2602 കോടി രൂപ. വിപണിയില്‍ ലിസ്റ്റുചെയ്ത 12 പൊതുമേഖലാ ബാങ്കുകളിലെ അറ്റാദായം കഴിഞ്ഞ സാമ്പത്തികവര്‍ഷം 57% വര്‍ധിച്ച് 1,04,649 കോടി രൂപയിലെത്തി. വായ്പകള്‍ നല്‍കിയതില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് മുന്നില്‍. വായ്പകള്‍ 29.4% ഉയര്‍ന്ന് 1,75,120 കോടി രൂപയിലെത്തി. വായ്പാവിതരണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 21.2%, യൂകോ ബാങ്ക് 20.6% എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപത്തിലും വര്‍ധനവുണ്ടായി. നിക്ഷേപം 13% ഉയര്‍ന്നു. ഇക്കാലയളവില്‍ 10,47,375 കോടിയുടെ നിക്ഷേപമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വീകരിച്ചത്. പഞ്ചാബ് നാഷനല്‍ ബാങ്ക് 11.26% (12,51,708 കോടി രൂപ)വുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. മൊത്തം വായ്പകളുടെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തന്നെയാണ് മുന്നിലുള്ളത്. 27,76,80 കോടിയുടെ വായ്പ എസ്ബിഐ നല്‍കിയിട്ടുണ്ട്.