ജൂണ്‍ എട്ട് ‘ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം’. മസ്തിഷ്‌കത്തെ ഏറ്റവും ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിന്‍ ട്യൂമര്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുക മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വരെ ബുദ്ധിമുട്ടിലാക്കുന്ന നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും ഇത് കാരണമാകും. 2020ല്‍ മാത്രം ആഗോളതലത്തില്‍ 3,08,102 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ മുതല്‍ ഏത് പ്രായക്കാരിലും ബ്രെയിന്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടാം. ‘സ്വയം സംരക്ഷിക്കുക, സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക’- എന്നതാണ് ഇത്തവണത്തെ ലോക ബ്രെയിന്‍ ട്യൂമര്‍ ദിനത്തിലെ പ്രമേയം. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് (അര്‍ബുദത്തിന് കാരണമാകാത്തത്, വളര്‍ച്ചാനിരക്ക് കുറഞ്ഞത്) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രാവിലെയുള്ള അസഹനീയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ ബ്രെയിന്‍ ട്യൂമര്‍ ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് നയിച്ചേക്കാം. അര്‍ബുദത്തിന് കാരണമാകുന്ന ട്യൂമറുകള്‍ പെട്ടെന്ന് വളരാനും ഗുരുതരമാകാനും സാധ്യതയുണ്ട്. മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ 120 തരം ബ്രെയിന്‍ ട്യൂമറുകളെ കണ്ടെത്തിയിട്ടുണ്ട്. ട്യൂമറിന്റെ സ്ഥാനം അനുസരിച്ച് രോഗ ലക്ഷണങ്ങളിലും മാറ്റം വരാം. മസ്തിഷ്‌കത്തിന്റെ സജീവമല്ലാത്ത ഭാഗങ്ങളിലാണ് ട്യൂമര്‍ വികസിക്കുന്നതെങ്കില്‍ ട്യൂമര്‍ വളരെ വലുതാകുന്നതു വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ബ്രെയിന്‍ ട്യൂമര്‍ ഒന്നുകില്‍ മസ്തിഷ്‌ക കോശങ്ങളില്‍ നിന്ന് ഉത്ഭവിക്കാം അല്ലെങ്കില്‍ അവ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തലച്ചോറിലേക്ക് വ്യാപിക്കും. ഇത് മെറ്റാസ്റ്റാറ്റിക് ബ്രെയിന്‍ ട്യൂമര്‍ എന്നും അറിയപ്പെടുന്നു. അപസ്മാരം, കൈകളിലോ കാലുകളിലോ ബലഹീനത അല്ലെങ്കില്‍ മരവിപ്പ്, നടക്കുമ്പോള്‍ അസന്തുലിതാവസ്ഥ, കേള്‍വിക്കുറവ്, ഓര്‍മ്മക്കുറവ് അല്ലെങ്കില്‍ തലവേദന എന്നിവയാണ് ബ്രെയിന്‍ ട്യൂമറിന്റെ ചില ലക്ഷണങ്ങള്‍.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan