ടാങ്കറിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് കണ്ണൂർ രാമപുരത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ടാങ്കറിൽ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്.ദേഹാസ്വാസ്ഥ്യമുണ്ടായവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ചോർച്ച ഉണ്ടായത്. തുടർന്നാണ് വാതകം ടാങ്കറിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്.പഴയ ടാങ്കറിൽ ചോർച്ച അടച്ച് ഹൈഡ്രോക്ലോറിക് ആസിഡ് നിലനിർത്തി,യാത്ര തുടരാനാണ് തീരുമാനം.