രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. നവംബറിലെ കണക്കുകള്‍ പ്രകാരം, ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി 1.2 ലക്ഷം കോടി രൂപയാണ് ഉപഭോക്താക്കള്‍ ചിലവഴിച്ചിരിക്കുന്നത്. അതേസമയം, ഫെസ്റ്റിവല്‍ സീസണായ ഒക്ടോബര്‍ മാസത്തില്‍ 1.3 ലക്ഷം കോടി രൂപയാണ് ചിലവഴിച്ചത്. സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 6 ശതമാനത്തിന്റെ മുന്നേറ്റമാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്കിന്റെയും, എസ്ബിഐയുടെയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഭൂരിഭാഗം പേരും പര്‍ച്ചേസുകള്‍ ചെയ്തിട്ടുള്ളത്. ഉപഭോക്താക്കള്‍ മൊത്തം ചിലവഴിച്ച തുകയില്‍ 29 ശതമാനം എസ്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡും, 23 ശതമാനം എസ്ബിഐ ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ചാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓരോ മാസവും 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതിയിടുന്നത്. അതേസമയം, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രോസസിംഗ് ഫീസില്‍ മാറ്റങ്ങള്‍ വരുത്താന്‍ എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്.