ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിയതിനാൽ ഇന്നും കൂടി റിട്ടേണ്‍ സമര്‍പ്പിക്കാം. പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ഈ ആവശ്യം പരിഗണിച്ചാണ് ആദായ നികുതി വകുപ്പ് സമയപരിധി നീട്ടാൻ തീരുമാനിച്ചത്.ഇതുവരെ 7.3 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു. സമയപരിധിക്കുളളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ദായകര്‍ക്ക് പിഴ അടയ്ക്കേണ്ടി വരും. ഇതിനു പുറമെ ആനൂകൂല്യങ്ങളും നഷ്ടമാകും.