ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്കു പുതുവത്സരത്തലേന്ന് ലഭിച്ചത് 20 ലക്ഷത്തിലധികം ഓര്‍ഡറുകള്‍. ഓര്‍ഡറുകള്‍ കുമിഞ്ഞുകൂടിയപ്പോള്‍ വിതരണക്കാര്‍ നോട്ടോട്ടമോടിയാണ് ഓര്‍ഡറുകള്‍ കൊടുത്തു തീര്‍ത്തത്. ഒരു ഓര്‍ഡര്‍പോലും വൈകിക്കാതെ എത്തിച്ചുകൊടുക്കാന്‍ വിതരണക്കാര്‍ ഓടിയപ്പോള്‍ ഐകദാര്‍ഡ്യവുമായി സോമാറ്റോയുടെ സിഇഒ ദീപിന്ദര്‍ ഗോയലും ഡെലിവറി ബോയി ആയി. ഡെലിവറി നടത്തുന്ന ചിത്രം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പങ്കുവച്ചു.
അദ്ദേഹം അന്ന് ഏറ്റെടുത്ത ആദ്യ ഓര്‍ഡര്‍ സൊമാറ്റോ ഓഫീസിലേക്കുതന്നെയായിരുന്നു. ഡെലിവറി ബോയ് യൂണിഫോമില്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചുകൊടുത്തു.
പുതുവല്‍സരത്തോടനുബന്ധിച്ച് റിക്കാര്‍ഡ് ഓര്‍ഡറുകളാണ് ലഭിച്ചതെന്ന് സൊമാറ്റോ വെളിപെടുത്തിയെങ്കിലും എത്ര ഓര്‍ഡറെന്നോ എത്ര രൂപയുടെ ബിസിനസ് നടത്തിയെന്നോ വെളിപ്പെടുത്തിയിട്ടില്ല. സൊമാറ്റോയേപ്പോലെ ഈ രംഗത്തുള്ള സ്വിഗ്ഗി ഡിസംബര്‍ 31 വൈകുന്നേരം ആറര വരെ 13 ലക്ഷത്തിലേറെ ഓര്‍ഡറുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തെന്ന് അവകാശപ്പെട്ടിരുന്നു.