തളര്‍ച്ച, അകാരണമായ മുടി കൊഴിച്ചില്‍ എന്നിവ അനുഭവപ്പെടാറുണ്ടോ? അത് ഒരു പക്ഷെ ശരീരത്തില്‍ സിങ്കിന്റെ അളവു കുറയുന്നതു മൂലമാകാം. സിങ്കിന്റെ അളവ് ശരീരത്തില്‍ ഒരു ചെറിയ തോതില്‍ പോലും കുറഞ്ഞാല്‍ അത് ആരോഗ്യത്തെ ബാധിക്കും. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഹോര്‍മോണ്‍ ഉത്പാദനത്തിനും ശരീരത്തില്‍ സിങ്ക് കൂടിയേ തീരൂ. ശരീരത്തിലെ മുന്നൂറോളം എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സിങ്ക് വളരെ അനിവാര്യമാണ്. ശരീരം ഒരിക്കലും സ്വയം സിങ്ക് ഉത്പാദിപ്പിക്കില്ല. അതുകൊണ്ട് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുക മാത്രമാണ് ഇതിന് പരിഹാരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നത് പ്രകാരം 19 വയസിന് മുകളില്‍ പ്രായമായ പുരുഷന്മാര് പ്രതിദിനം 11 മില്ലിഗ്രാം സിങ്ക് ശരീരത്തിനുള്ളിലേക്ക് എടുക്കണം. അതേസമയം 19 വയസിനു മുകളിലുള്ള സ്ത്രീകളില്‍ അത് എട്ട് മില്ലിഗ്രാമും ഗര്‍ഭിണികളില്‍ 11 മില്ലിഗ്രാമും മുലയൂട്ടുന്നവരില്‍ 12 മില്ലിഗ്രാമുമായിരിക്കണം. പോര്‍ക്ക്, ബീഫ്, മട്ടന്‍, ചെമ്മീന്‍, പയറുവര്‍ഗങ്ങള്‍ എന്നിവ സിങ്കിന്റെ കലവറയാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകള്‍, വാള്‍നട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്സ് കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ചില രോഗങ്ങള്‍ക്കുള്ള അപകടസാധ്യത ഘടകങ്ങള്‍ കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും കഴിക്കുന്നതും പതിവാക്കാം. ചീസ്, ഗോതമ്പ്, അരി, ഓട്സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വര്‍ഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തില്‍ സിങ്കിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.