ഇന്ത്യന്‍ വിപണിയില്‍ കിടിലന്‍ ഫീച്ചറുകള്‍ ഉള്ള ബ്ലൂടൂത്ത് സ്പീക്കറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ സെബ്രോണിക്സ്. ഇത്തവണ ബ്ലൂടൂത്ത് സ്പീക്കറുകളുടെ ശ്രേണിയിലേക്ക് സെബ്- റോക്കറ്റ് 500 എന്ന പേരിലുള്ള പുതിയ മോഡലാണ് അവതരിപ്പിച്ചത്. ജനപ്രിയ ഡിസി കഥാപാത്രങ്ങളായ ദി ജോക്കര്‍, ബ്ലാക്ക് ആദം തുടങ്ങിയവയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ബ്ലൂടൂത്ത് സ്പീക്കര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിന് അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന സ്പീക്കറാണ് സെബ്- റോക്കറ്റ് 500. ശക്തമായ ഇരട്ട ഡ്രൈവറുകളാണ് സ്പീക്കറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിനാല്‍, 20 വാട്സ് വോയിസ് ഔട്ട്പുട്ട് വരെ നല്കാന് സാധിക്കുന്നതാണ്. ഇവയില്‍ ഇരട്ട പാസീവ് റേഡിയേറ്ററുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒറ്റ ഫുള്‍ ചാര്‍ജില്‍ ഏകദേശം 6 മണിക്കൂര്‍ വരെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. ചാര്‍ജിംഗിന് ടൈപ്പ്- സി കണക്ടിവിറ്റിയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ, എഫ്എം റേഡിയോ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആമസോണില്‍ വില്‍പ്പനയ്ക്ക് എത്തുന്ന സെബ്- റോക്കറ്റ് 500 സ്പീക്കറുകളുടെ ഇന്ത്യന്‍ വിപണി വില 3,199 രൂപയാണ്.