തന്റെ കാര്‍ ശേഖരത്തിലേക്ക് നാലു കോടിയുടെ റേഞ്ച് റോവര്‍ കൂടി ഉള്‍പ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം യാഷ്. യാഷും കുടുംബവും കറുത്ത എസ്യുവിക്കു മുന്നില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായിരിക്കുകയാണ്. വലുപ്പം കൊണ്ടുതന്നെ മോണ്‍സ്റ്റര്‍ എന്നു വിളിപ്പേരുള്ള വാഹനമാണ് റേഞ്ച് റോവര്‍ എസ്യുവി. റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ എഡിഷനാണ് യാഷ് വാങ്ങിയത്. വിശാലമായ ഇരിപ്പിടങ്ങളും നവീന സൗകര്യങ്ങളുമുള്ള റേഞ്ച് റോവര്‍ ആഡംബരത്തിന് പേരുകേട്ട വാഹനമാണ്. പുതിയ മോഡലില്‍ ഗ്രില്ലിലും ഹെഡ് ലാംപിലും മാറ്റങ്ങളുണ്ട്. 23 ഇഞ്ച് അലോയ് വീലുകളുള്ള വാഹനം മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ – ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. ട്വിന്‍ ടര്‍ബോ വി8 ആണ് കൂട്ടത്തില്‍ കരുത്തേറിയ റേഞ്ച് റോവര്‍. 5.3 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ ഈ എന്‍ജിനുള്ള റേഞ്ച് റോവറിന് സാധിക്കും. കാര്‍ പ്രേമി കൂടിയായ യാഷിന് 78 ലക്ഷത്തിന്റെ മെഴ്സീഡസ് ജി.എല്‍.സി 250ഡി, 80 ലക്ഷത്തിന്റെ ഔഡി ക്യു 7, 70 ലക്ഷത്തിന്റെ ബി.എം.ഡബ്ല്യു 520ഡി, 40 ലക്ഷത്തിന്റെ പജേറോ സ്പോര്‍ട്സ് എന്നീ കാറുകളും സ്വന്തമായുണ്ട്. എങ്കിലും ഏറ്റവും ഒടുവില്‍ വാങ്ങിയ റേഞ്ച് റോവര്‍ തന്നെയാണ് കൂട്ടത്തില്‍ ആഡംബരത്തിലും സൗകര്യങ്ങളിലും വിലയിലും മുന്നിലുള്ളത്.