ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ ഏറെ ജനപ്രിയ മോഡലായ വൈഇസെഡ്എഫ്-ആര്‍15 വി4 മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചു. ബൈക്കിന് പുതിയ ‘ഡാര്‍ക്ക് നൈറ്റ്’ കളര്‍ സ്‌കീം ലഭിക്കുന്നു. ഈ മോഡലിന് 1.82 ലക്ഷം രൂപയാണ് വില. യഥാക്രമം 1.81 ലക്ഷം, 1.82 ലക്ഷം, 1.86 ലക്ഷം രൂപ വിലയുള്ള ചുവപ്പ്, നീല, വെള്ള നിറങ്ങളിലും ഇത് ലഭ്യമാണ്. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്‌സ്-ഷോറൂം വിലകള്‍ ആണ്. യമഹ ആര്‍15 വി4 ഡാര്‍ക്ക് നൈറ്റില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മെക്കാനിക്കലി ഈ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് ബൈക്കിന് സമാനമാണ്. അതായത് ലിക്വിഡ്-കൂള്‍ഡ്, 155 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ മാറ്റമില്ലാതെ തുടരുന്നു. ഈ 155 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 18.4 ബിഎച്ച്പി കരുത്തും, 14.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമുള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 282എംഎം ഫ്രണ്ട് ഡിസ്‌ക്, 220എംഎം റിയര്‍ ഡിസ്‌ക് ബ്രേക്കുകളില്‍ നിന്നാണ് ഇതിന്റെ സ്റ്റോപ്പിംഗ് പവര്‍ ലഭിക്കുന്നത്. യമഹ ആര്‍15 വി4 ന് ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ലഭിക്കുന്നു. സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഒരു യുഎസ്ഡി ഫോര്‍ക്ക് മുന്നിലും മോണോഷോക്ക് പിന്നിലും ഉള്‍പ്പെടുന്നു.