ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ശ്രേണിയില്‍ പുതിയ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി പതിപ്പുകള്‍ പുറത്തിറക്കി. പുതിയ പ്രത്യേക പതിപ്പ് വൈസെഡ്എഫ്-ആര്‍15എം, എംടി15 വി2.0, എയറോക്‌സ്155, റേ ഇസെഡ്ആര്‍ എന്നിവയില്‍ ലഭ്യമാകും. പരിമിതമായ യൂണിറ്റുകളിലാണ് മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോജിപി പതിപ്പ് യമഹ വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക പതിപ്പ് സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളോടെ മാത്രമാണ് വരുന്നത്. അതായത് ഈ ബൈക്കുകളില്‍ യമഹ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വൈസെഡ്എഫ്-ആര്‍15എമ്മിന്റെ 2023 മോട്ടോജിപി പതിപ്പിന് 1,97,200 രൂപയാണ് വില. അതേസമയം എംടി15 വി2.0 ന് 1,72,700 രൂപയാണ് വില. പിന്നെ 92,330 രൂപ വിലയുള്ള റേ ഇസെഡ്ആര്‍ 125 എഫ്‌ഐ ഹൈബ്രിഡ് ഉണ്ട്. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്. എയ്റോക്സ് 155ന്റെ വില നിര്‍മ്മാതാവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി എഡിഷന്‍ മോഡല്‍ ശ്രേണി സെപ്റ്റംബര്‍ മൂന്നാം വാരം മുതല്‍ ഇന്ത്യയിലെ എല്ലാ യമഹ ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാകും.