ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എയ്റോക്സിന്റെ 2023 പതിപ്പ് പുറത്തിറക്കി. 1,42,800 രൂപയാണ് സ്കൂട്ടറിന്റെ ദില്ലി എക്സ്ഷോറൂം വില. 2023-ല്‍, എയ്റോക്സിന് സില്വറില് ഒരു പുതിയ വര്‍ണ്ണ സ്കീം ലഭിക്കുന്നു. ഇതിനുപുറമെ, മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്യണ്‍ എന്നിങ്ങനെ മൂന്ന് കളര്‍ സ്കീമുകളില്‍ യമഹ എയ്റോക്സ് വില്‍ക്കുന്നു. 2023 ലെ മറ്റൊരു വലിയ കൂട്ടിച്ചേര്‍ക്കല്‍ സ്കൂട്ടറുകളിലെ സെഗ്മെന്റ്-ആദ്യ സവിശേഷതയായ ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റമാണ്. എന്‍ജിനില്‍ മാറ്റങ്ങളൊന്നുമില്ല. വേരിയബിള്‍ വാല്‍വ് ആക്ച്വേഷന്‍ ഘടിപ്പിച്ച 155 സിസി ബ്ലൂ കോര്‍ എഞ്ചിനുമായി ഇത് തുടരുന്നു. യമഹ ആര്15ല്‍ കാണപ്പെടുന്ന അതേ എഞ്ചിനാണ് ഇത്. എന്നാല്‍ എയറോക്സ് 155-ന്റെ സവിശേഷതകള്‍ക്കനുസരിച്ച് റീട്യൂണ്‍ ചെയ്തിരിക്കുന്നു. ഇത് ഇപ്പോള്‍ ഒരു സിവിടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. എഞ്ചിനില്‍ നിന്നുള്ള പവര്‍ 8,000 ആര്‍പിഎമ്മില്‍ 14.8 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 13.9 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന് കട്ട് ഓഫ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും പുത്തന്‍ യമഹ എയ്റോക്സ് 155ല്‍ ലഭിക്കും.