അനൂപ് മേനോന്റെ രചനയിലും സംവിധാനത്തിലും എത്തുന്ന ചിത്രം കിംഗ് ഫിഷിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. എന്നാല്‍ അനൂപ് മേനോന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രവും. 2020ല്‍ പൂര്‍ത്തിയായ ചിത്രമാണ് കിംഗ് ഫിഷ്. സെപ്റ്റംബര്‍ 16 ആണ് റിലീസ് തീയതി. തിയറ്ററുകളില്‍ എത്തിയ ആദ്യ ചിത്രം പത്മ ആയിരുന്നു.
പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ദ്ധ സ്റ്റെഫി സേവ്യര്‍ സംവിധായികയുടെ കുപ്പായം അണിയുന്നു. ഷറഫുദ്ദീനും, രജിഷ വിജയനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അന്‍പതില്‍പ്പരം ചിത്രങ്ങള്‍ക്കു വസ്ത്രാലങ്കാരം ഒരുക്കിയ സ്റ്റെഫിക്ക് ഗപ്പി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലാണ് സ്റ്റെഫി അവസാനം കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചത്. ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഖദ, ബിജു സോപാനം, ബിന്ദുപണിക്കര്‍, ആശ ബൈജു എന്നിവരോടൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. സെപ്തംബര്‍ 19ന് പത്തനംതിട്ടയില്‍ ചിത്രീകരണം ആരംഭിക്കും. പത്തനംതിട്ട ജില്ലയുടെ സംസ്‌കാരവും ഭാഷയും ആചാരങ്ങളും കോര്‍ത്തിണക്കി നര്‍മ്മത്തില്‍ കുടുംബകഥയായി ഒരുക്കുന്ന ചിത്രത്തിന് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് രചന.
കേന്ദ്രസര്‍ക്കാരിന്റെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം നടപ്പുസാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍ ഒന്നുമുതല്‍ സെപ്തംബര്‍ എട്ടുവരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 35.5 ശതമാനം വര്‍ദ്ധിച്ച് 6.48 ലക്ഷം കോടി രൂപയിലെത്തി. നികുതി റീഫണ്ടായി നല്‍കിയത് 1.19 ലക്ഷം കോടി രൂപയാണെന്നും 65.3 ശതമാനമാണ് വര്‍ദ്ധനയെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പുവര്‍ഷം പ്രത്യക്ഷ നികുതിയിനത്തില്‍ 14.20 ലക്ഷം കോടി രൂപയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതില്‍ 7.2 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റ് നികുതിയായും 7 ലക്ഷം കോടി രൂപ വ്യക്തിഗത ആദായനികുതി, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി എന്നിവയായും പ്രതീക്ഷിക്കുന്നു.
ഉത്സവകാലം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേകനിരക്കുകള്‍ പ്രഖ്യാപിച്ച് സി.എസ്.ബി ബാങ്ക്. എന്‍.ആര്‍.ഇ നിക്ഷേപങ്ങള്‍ക്ക് 6.90 ശതമാനം വരെയും അമേരിക്കന്‍ ഡോളറിലെ എഫ്.സി.എന്‍.ആര്‍ – ബി നിക്ഷേപങ്ങള്‍ക്ക് 3.90 ശതമാനം വരെയുമാണ് പരിമിതകാലത്തേക്ക് ലഭ്യമാക്കുന്നത്. നിരവധി മൂല്യാധിഷ്ഠിത സേവനങ്ങളും ഉപഭോക്താക്കള്‍ക്കായി നടപ്പാക്കാന്‍ ബാങ്ക് ഒരുങ്ങുകയാണ്.
ടൊയോട്ടയുടെ ചെറു എസ്യുവി അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറുടെ വില പ്രഖ്യാപിച്ചു. ഏറ്റവും ഉയര്‍ന്ന നാലു വകഭേദങ്ങളുടെ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌ട്രോങ് ഹൈബ്രിഡിന്റെ മൂന്ന് വകഭേദങ്ങളുടേയും മൈല്‍ഡ് ഹൈബ്രിഡിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദത്തിന്റേയും വിലയാണ് പ്രഖ്യാപിച്ചത്. സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പുകളായ എസ് ഇ ഡ്രൈവ് 2വീല്‍ ഡ്രൈവ് ഹൈബ്രിഡിന് 15.11 ലക്ഷം രൂപയും ജി ഇ ഡ്രൈവ് 2വീല്‍ ഡ്രൈവ് ഹൈബ്രിഡിന് 17.49 ലക്ഷം രൂപയും വി ഇ ഡ്രൈവ് 2വീല്‍ ഡ്രൈവ് ഹൈബ്രിഡിന് 18.99 ലക്ഷം രൂപയുമാണ് വില. മൈല്‍ഡ് ഹൈബ്രിഡായ നിയോ ഡ്രൈവിന്റെ വി ഓട്ടോമാറ്റിക്ക് 2 വീല്‍ ഡ്രൈവ് വകഭേദത്തിന്റെ വില 17.09 ലക്ഷം രൂപയാണ്. ഹൈബ്രിഡ് പതിപ്പിന് 27.79 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.
തലമുറകള്‍ സംഗമിക്കുന്ന കാലവും കഥയും പുതുമയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന 18 രചനകള്‍. ആശയത്തിലും ആവിഷ്‌കാരത്തിലും ബഹുസ്വരതയുടെ അടയാളങ്ങള്‍ പേറുന്ന വാക്കിന്റെ ശാക്തികസൗന്ദര്യം വെളിപ്പെടുന്ന ഈ കഥകള്‍ പകരുന്നത് ഒന്നിനൊന്നു വ്യത്യസ്തമായ വായനാനുഭൂതികളാണ്. സാമൂഹികാവസ്ഥകളുടെ ഉഷ്ണക്കാറ്റും വൈയക്തികാനുഭവങ്ങളുടെ ശീതക്കാറ്റും ഈ കഥാഭൂമികയില്‍ ആഞ്ഞുവീശുന്നു. ‘പുതുകാല കഥ’. എഡിറ്റര്‍: സോക്രട്ടീസ് കെ. വാലത്ത്. എച്ച് & സി ബുക്‌സ്.
ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നും 20 ശതമാനം ഭക്ഷണത്തില്‍ നിന്നും ലഭിക്കും. സൂര്യപ്രകാശമേല്‍ക്കലാണ് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനുള്ള ശരിയായ മാര്‍ഗം. രാവിലെ പത്തിനും മൂന്നു മണിയ്ക്കുമിടയ്ക്കുളള നന്നായി വെയില്‍ കൊള്ളണം. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏല്‍ക്കണം. മുട്ടയുടെ മഞ്ഞക്കരു, മത്സ്യങ്ങള്‍ (മത്തി, അയല പോലുള്ള കൊഴുപ്പുള്ളവ), മീന്‍മുട്ട, മീനെണ്ണ, പാല്‍, പാലുത്പന്നങ്ങള്‍, വെണ്ണക്കട്ടി, ഓറഞ്ച്, സോയാബീന്‍ എന്നിവയില്‍ ധാരാളം വിറ്റാമിന്‍ ഡി ഉണ്ട്. ശരീരവേദന, മുടികൊഴിച്ചില്‍, ഹൃദയാഘാതം തുടങ്ങി പല അസുഖങ്ങള്‍ക്കും ഇപ്പോള്‍ കണ്ടെത്തുന്ന പ്രധാന കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്.