കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ എറണാകുളം ഇടപ്പള്ളി സ്വദേശികളായ അമ്മയ്ക്കും മകൾക്കും നേരെ കാട്ടുപോത്തിന്റെ ആക്രമണം. ഇടപ്പള്ളി തോപ്പിൽവീട്ടിൽ നീതു എലിയാസ്, മകൾ ആൻമരിയ എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നു വന്നവരായിരുന്നു ഇവർ. നീതുവിന്റെ പരിക്ക് ഗുരുതരമാണ്. കക്കയം ഡാമിന്റെ പരിസരത്തെക്ക് കാട്ടുപോത്ത് ഓടിയെത്തുകയായിരുന്നു.
കക്കയം ഡാമിന് സമീപം കാട്ടുപോത്തിന്റെ ആക്രമണം
