തൃശൂര്‍, പാലക്കാട്, കോഴിക്കോട് ,വയനാട് ജില്ലകളിൽ ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് വ്യാപക നാശനഷ്ട്ടം. കോഴിക്കോട് ജില്ലയിലെ വടകര എടച്ചേരി വേങ്ങോലിയിലും കുറ്റിയാടി മലയോര മേഖലയിലും വിലങ്ങാടും എരവത്ത്കുന്നിലുമാണ് പുലര്‍ച്ചെ ശക്തമായ മഴയും മിന്നല്‍ ചുഴലിയും ഉണ്ടായത്. വ്യാപകമായി നാശനഷ്ടമുണ്ടായി. തൃശൂര്‍ ഗുരുവായൂരില്‍ തെക്കൻ പാലയൂർ ചക്കംകണ്ടം പ്രദേശത്ത് പുലർച്ചെയായിരുന്നു മിന്നൽ ചുഴലി. വീടിന്റെ മതിലും പലയിടത്തും മരങ്ങളും തെങ്ങുകളും കടപുഴകി. പാലക്കാട് ധോണിയിൽ ശക്തമായ കാറ്റിൽ മരംവീണ് രണ്ടു വീടുകള്‍ തകര്‍ന്നു. വയനാട്ടിൽ ശക്തമായ കാറ്റിൽ വാളാട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽ കൂര പറന്നു പോയി.
മിന്നല്‍ ചുഴലിയിലും ശക്തമായ കാറ്റിലും വ്യാപക നഷ്ടം
